നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പുകാര്‍ കൈയിട്ട് വാരിയോ? 70,000 പേര്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കാന്‍ പോലീസ്; സന്ദേശം ലഭിക്കുന്നവര്‍ അക്കൗണ്ട് പരിശോധിക്കണം; യുകെയില്‍ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പ് പിടിച്ചു; 2 ലക്ഷം പേര്‍ ഇരകളായി

നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പുകാര്‍ കൈയിട്ട് വാരിയോ? 70,000 പേര്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കാന്‍ പോലീസ്; സന്ദേശം ലഭിക്കുന്നവര്‍ അക്കൗണ്ട് പരിശോധിക്കണം; യുകെയില്‍ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പ് പിടിച്ചു; 2 ലക്ഷം പേര്‍ ഇരകളായി

യുകെ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ തട്ടിപ്പ് വിരുദ്ധ ഓപ്പറേഷനില്‍ ഇരകളായെന്ന് സംശയിക്കുന്ന 70,000 പേര്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കാന്‍ പോലീസ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പാണിതെന്നാണ് കരുതുന്നത്.


ഈസ്റ്റ് ലണ്ടനില്‍ നിന്നും ഇരകള്‍ക്ക് വ്യാജ ഫോണ്‍ കോള്‍ നല്‍കാന്‍ കഴിയുന്ന അന്താരാഷ്ട്ര സേവനങ്ങള്‍ ഉപയോഗപ്പെടുത്തിയ പ്രതിയെ മെട്രോപൊളിറ്റന്‍ പോലീസ് പിടികൂടി. ആയിരക്കണക്കിന് പൗണ്ടാണ് ഇരകളുടെ അക്കൗണ്ടുകളില്‍ നിന്നും മോഷ്ടാക്കള്‍ റാഞ്ചിയത്. ഒരു കേസില്‍ 3 മില്ല്യണ്‍ പൗണ്ട് വരെ നഷ്ടമായി.

ഇരകളുടെ ഫോണ്‍ നമ്പറുകള്‍ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുള്ളത്. ഇവര്‍ക്ക് സന്ദേശം ലഭിച്ചാല്‍ ആക്ഷന്‍ ഫ്രോഡുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കണം. യുകെയിലെ ഏറ്റവും വലിയ തട്ടിപ്പ് വിരുദ്ധ അന്വേഷണമാണിതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണര്‍ മാര്‍ക്ക് റൗളി പറഞ്ഞു.

യുകെയില്‍ 2 ലക്ഷം പേരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. ബാങ്കില്‍ നിന്നും വിളിക്കുന്നതായി നടിച്ചാണ് തട്ടിപ്പുകാര്‍ ഇരകളെ ബന്ധപ്പെടുക. അക്കൗണ്ടില്‍ സംശയാസ്പദമായ പ്രവര്‍ത്തനം നടക്കുന്നതായി അറിയിച്ചാണ് ഫോണ്‍ വിളിയെത്തുക.

ഈസ്റ്റ് ലണ്ടനിലെ ഒരു വിലാസത്തില്‍ നിന്നുമാണ് ആഗോള തലത്തില്‍ ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയത്. ബാങ്കില്‍ നിന്നുമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ച സ്പൂഫ് വെബ്‌സൈറ്റ് അധികൃതര്‍ പിടിച്ചെടുത്തു. നവംബര്‍ 24, 25 തീയതികളിലാണ് പോലീസിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിക്കുക. മറ്റുള്ളവ വ്യാജമായി കണക്കാക്കണം.
Other News in this category



4malayalees Recommends