വൂസ്റ്റര്‍ മലയാളികള്‍ കണ്ണീരോടെ സതീഷിന് വിട നല്‍കി ; ഭാര്യ നിമ്മിയുടേയും മക്കളുടേയും വേദനയില്‍ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍

വൂസ്റ്റര്‍ മലയാളികള്‍ കണ്ണീരോടെ സതീഷിന് വിട നല്‍കി ; ഭാര്യ നിമ്മിയുടേയും മക്കളുടേയും വേദനയില്‍ ആശ്വസിപ്പിക്കാനാകാതെ പ്രിയപ്പെട്ടവര്‍
പാലക്കാട് സ്വദേശിയായ സതീഷിന് വൂസ്റ്റര്‍ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി. സാങ്കേതിക കാരണങ്ങള്‍ നാട്ടിലേക്കെത്തിക്കാന്‍ കഴിയാത്തതിനാല്‍ മണ്ണാര്‍ക്കാട് വാഴംപുറത്തെ പരിയാടത്ത് വീട്ടില്‍ നിന്ന് പിതാവും കുടുംബവും സംസ്‌കാര ചടങ്ങുകള്‍ കണ്ടു. ഏക മകനെ തോമസ് അവസാനമായി കണ്ട് കണ്ണീരോടെ വിടനല്‍കി.

ശക്തമായ മഴയെ അവഗണിച്ചും പ്രിയപ്പെട്ടവരെത്തി സതീഷിന് യാത്രയേകി.വൂസ്റ്ററിലെ സെന്റ് ജോര്‍ജ് ദേവാലയത്തിലായിരുന്നു ചടങ്ങുകള്‍.

സതീഷും കുടുംബവും യുകെയിലെത്തിയിട്ട് അധികകാലം ആയിട്ടില്ല. വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നി ആശുപത്രിയിലെത്തിച്ച സതീഷിന്റെ വിയോഗം പെട്ടെന്നായിരുന്നു. 38 വയസ്സില്‍ തന്നെയുള്ള മരണം പ്രിയപ്പെട്ടവര്‍ക്കാര്‍ക്കും വിശ്വസിക്കാനായിട്ടില്ല.

മരണം മുതല്‍ സംസ്‌കാര ചടങ്ങിന്റെ അവസാനം വരെ വൂസ്റ്റര്‍ അസോസിയേഷന്‍ അംഗങ്ങള്‍ കുടുംബത്തിന് പിന്തുണയുമായി ഒപ്പം തന്നെയുണ്ടായിരുന്നു.

സെന്റ് ജോര്‍ജ് ചര്‍ച്ച് വികാരി ബ്രയാന്‍, ഫാ ജോണ്‍ വര്‍ഗീസ്, ഫാ ടെറിന്‍ , ഫാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

മറ്റ് ചടങ്ങുകള്‍ ആസ്റ്റ്വുഡ് സെമിത്തേരിയിലായിരുന്നു. സതീഷ് ഏവര്‍ക്കും ചുരുങ്ങിയ സമയം കൊണ്ട് എത്ര പ്രിയപ്പെട്ട വ്യക്തിയായി എന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു പള്ളിയിലെ ജനക്കൂട്ടം..


Other News in this category



4malayalees Recommends