ഇമിഗ്രേഷനും, സ്റ്റുഡന്റ് വിസയും 'കടുപ്പമാക്കുമെന്ന്' സൂചന നല്‍കി പ്രധാനമന്ത്രി; ഇമിഗ്രേഷന്‍ കുറച്ച് നിര്‍ത്തും; നെറ്റ് ലോംഗ്-ടേം ഇമിഗ്രേഷന്‍ സര്‍വ്വകാല റെക്കോര്‍ഡില്‍; 504,000 കുടിയേറ്റക്കാരെന്നത് ലിവര്‍പൂളിലെ ജനസംഖ്യക്ക് തുല്യം

ഇമിഗ്രേഷനും, സ്റ്റുഡന്റ് വിസയും 'കടുപ്പമാക്കുമെന്ന്' സൂചന നല്‍കി പ്രധാനമന്ത്രി; ഇമിഗ്രേഷന്‍ കുറച്ച് നിര്‍ത്തും; നെറ്റ് ലോംഗ്-ടേം ഇമിഗ്രേഷന്‍ സര്‍വ്വകാല റെക്കോര്‍ഡില്‍; 504,000 കുടിയേറ്റക്കാരെന്നത് ലിവര്‍പൂളിലെ ജനസംഖ്യക്ക് തുല്യം

ഇമിഗ്രേഷന്‍ കുറയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനാക്. സ്റ്റുഡന്റ് വിസയില്‍ കടുപ്പമേറിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന സൂചനയും പ്രധാനമന്ത്രി നല്‍കി. യുകെ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ ഈ വര്‍ഷം ജൂണില്‍ 504,000 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയതോടെയാണ് സുനാകിന്റെ പ്രഖ്യാപനങ്ങള്‍.


ലിവര്‍പൂളിലെ ജനസംഖ്യക്ക് ആനുപാതികമാണ് ഈ കുത്തനെ ഉയര്‍ന്ന കണക്കുകള്‍. മുന്‍പത്തെ 12 മാസ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടി അധികമാണിത്. അഫ്ഗാനിസ്ഥാന്‍, ഹോങ്കോംഗ്, ഉക്രെിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമെത്തിയ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് യുകെയില്‍ താമസിക്കാന്‍ അവകാശം നല്‍കിയതാണ് വര്‍ദ്ധനവിന് കാരണമെന്ന് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കി.

കൊവിഡ് യാത്രാ വിലക്കുകള്‍ അവസാനിച്ചതും, വിദ്യാര്‍ത്ഥികളുടെ എണ്ണം ഉയര്‍ന്നതും മറ്റ് കാരണങ്ങളായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി നിലവിലെ കണക്കുകള്‍ നേരിട്ട് താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ഈ ഘട്ടത്തിലും നെറ്റ് മൈഗ്രേഷന്‍ ഈ തോതില്‍ ഉയര്‍ന്നത് ഗവണ്‍മെന്റിന് ആശങ്ക സമ്മാനിച്ചിട്ടുണ്ട്. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്ക് മുന്‍പുള്ള നിലയിലേക്കാണ് കണക്കുകള്‍ ഉയര്‍ന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റം വര്‍ഷത്തില്‍ നെഗറ്റീവായി തുടര്‍ന്നപ്പോള്‍, ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇത് ഉയരുകയായിരുന്നു.

നെറ്റ് വാര്‍ഷിക മൈഗ്രേഷന്‍ ആയിരങ്ങളായി ചുരുക്കാനുള്ള ടോറി ലക്ഷ്യം നേടുമെന്ന് ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ സൂചന നല്‍കി. അതിര്‍ത്തി നിയന്ത്രിക്കുമെന്ന് പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്നതായി അവര്‍ ചൂണ്ടിക്കാണിച്ചു.
Other News in this category



4malayalees Recommends