നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തിലേക്ക് തള്ളിവിട്ട് ഗവണ്‍മെന്റ്; ക്രിസ്മസിന് മുന്‍പ് രണ്ട് ദിവസങ്ങളില്‍ സമരം പ്രഖ്യാപിച്ച് ആര്‍സിഎന്‍; മന്ത്രിമാരാണ് പണിമുടക്ക് തെരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി

നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തിലേക്ക് തള്ളിവിട്ട് ഗവണ്‍മെന്റ്; ക്രിസ്മസിന് മുന്‍പ് രണ്ട് ദിവസങ്ങളില്‍ സമരം പ്രഖ്യാപിച്ച് ആര്‍സിഎന്‍; മന്ത്രിമാരാണ് പണിമുടക്ക് തെരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി

ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ നഴ്‌സുമാര്‍ അടുത്ത മാസം രണ്ട് ദിവസങ്ങളില്‍ പണിമുടക്കും. എന്‍എച്ച്എസ് ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിംഗ് പണിമുടക്കായി ഇത് മാറും.


ഡിസംബര്‍ 15, 20 തീയതികളില്‍ പണിമുടക്കുമെന്ന് ശമ്പള വര്‍ദ്ധനാ വിഷയത്തില്‍ ഗവണ്‍മെന്റുമായി പോരാട്ടത്തില്‍ ഏര്‍പ്പെട്ട റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് പ്രഖ്യാപിച്ചു. എമര്‍ജന്‍സി കെയര്‍ ഓഫര്‍ ചെയ്യാന്‍ നഴ്‌സുമാര്‍ തയ്യാറാകുമെങ്കിലും പതിവ് സേവനങ്ങള്‍ ഇതുമൂലം തടസ്സപ്പെടും.

ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ മന്ത്രിമാര്‍ തയ്യാറാകാതെ വന്നതോടെ തങ്ങള്‍ക്ക് മറ്റ് വഴികളില്ലെന്ന് ആര്‍സിഎന്‍ പറഞ്ഞു. എന്നാല്‍ 19% ശമ്പളവര്‍ദ്ധന ഒരു തരത്തിലും താങ്ങാന്‍ കഴിയില്ലെന്ന് ഗവണ്‍മെന്റ് വാദിക്കുന്നു.

'മന്ത്രിമാരാണ് പണിമുടക്ക് തെരഞ്ഞെടുത്തത്. വെറുതെകിട്ടുന്ന രീതിയില്‍ കണക്കാക്കുന്നത് നഴ്‌സുമാര്‍ക്ക് സഹിക്കാന്‍ കഴിയാതായി. കുറഞ്ഞ വരുമാനവും, സുരക്ഷിതമല്ലാത്ത തോതില്‍ ജോലിക്കാരെ നിയോഗിക്കാത്തതും, രോഗികള്‍ക്ക് മതിയായ കെയര്‍ നല്‍കാന്‍ കഴിയാത്തതുമെല്ലാം നഴ്‌സുമാരെ ബുദ്ധിമുട്ടിക്കുകയാണ്', ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു.

ട്രേഡ് യൂണിയന്‍ നിയമങ്ങള്‍ പ്രകാരം ജീവന്‍രക്ഷാ പരിചരണം നല്‍കുന്നുവെന്ന് ഉറപ്പാക്കാന്‍ ആര്‍സിഎന്നിന് ബാധ്യതയുണ്ട്. രാവിലെ 8ന് തുടങ്ങിയാല്‍ രാത്രി 8 വരെയാണ് പണിമുടക്കാന്‍ കഴിയുക.
Other News in this category



4malayalees Recommends