മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 22ന്

മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 22ന്
ചിക്കാഗോ: സീറോമലബാര്‍ രൂപതയിലെ ലിറ്റല്‍ ഫ്‌ളവര്‍ (ചെറുപുഷ്പ) മിഷന്‍ ലീഗ് സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 22ന് ഓണ്‍ലൈനിലൂടെ നടത്തപ്പെടും. രൂപതയിലെ എല്ലാ ഇടവകളില്‍ നിന്നുമുള്ള കുട്ടികള്‍ പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടികള്‍, രൂപത അധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. മിഷന്‍ ലീഗ് രൂപത പ്രസിഡന്റ് സിജോയ് സിറിയക് അധ്യക്ഷത വഹിക്കും. സിസ്റ്റര്‍ ഡിന്നാ തെരേസാ സി.എം.സി. ക്രിസ്തുമസ് സന്ദേശം നല്‍കും. രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് ദാനവേലില്‍, സെക്രട്ടറി ടിസന്‍ തോമസ്, ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം.ഐ എന്നിവര്‍ സംസാരിക്കും. വിവിധ ഇടവകളില്‍ നിന്നുമുള്ള ക്രിസ്തുമസ് കരോളുകള്‍, ഓണ്‍ലൈന്‍ മത്സരങ്ങള്‍, കലാ പരിപാടികള്‍ എന്നിവ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും.


മിഷന്‍ ലീഗ് രൂപതാ എക്‌സിക്യൂട്ടീവ് ടീം അംഗങ്ങളായ ഫാ.ബിന്‍സ് ചേത്തലില്‍, ഫാ. ടെല്‍സ് അലക്‌സ്, ജിമ്മിച്ചന്‍ മുളവനാല്‍, സോഫിയ മാത്യു, സിസ്റ്റര്‍ റോസ് പോള്‍ സി.എം.സി., സിസ്റ്റര്‍ സാന്ദ്രാ എസ്.വി.എം., സോണിയ ബിനോയ്, ആന്‍ ടോമി, ബിനീഷ് ഉറുമീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

Other News in this category4malayalees Recommends