ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമാണ് ഇരട്ട. ആദ്യമായി ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇരട്ടകളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് നിരവധി തമിഴ് മലയാള സിനിമകളില്‍ നായികയായി എത്തിയ അഞ്ജലി ആണ്.
നവാഗതനായ രോഹിത് എം ജി കൃഷ്!ണന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഇതിനകം സ്വന്തമാക്കിയിട്ടുള്ള ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടു കഥാപാത്രങ്ങളായിരിക്കും ഇരട്ടയിലേത് എന്ന് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. നിരവധി പൊലീസ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഇതിനോടകം ഞെട്ടിച്ച ജോജുവിന്റെ കരിയറിലെ മറ്റൊരു പവര്‍ഫുള്‍ പൊലീസ് വേഷം കൂടി ആയിരിക്കും ഇരട്ടയിലേത്. 'ഇരട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.