'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പര്‍സ്റ്റാര്‍ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയന്‍താര

'ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയം, സൂപ്പര്‍സ്റ്റാര്‍ ഫഫാ'; ആവേശത്തെ പ്രശംസിച്ച് നയന്‍താര
ജിതു മാധവന്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനായെത്തിയ 'ആവേശം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. സിനിമ രംഗത്ത് നിന്നും നിരവധി ആളുകളാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ നയന്‍താര ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്.

ഈ ദശാബ്ദത്തിലെ വലിയ സിനിമാറ്റിക് വിജയമാണ് ആവേശമെന്നും, ഭാവിയില്‍ മികച്ച കൊമേഴ്‌സ്യല്‍ സിനിമകള്‍ നിര്‍മ്മിക്കാനുള്ള ഗംഭീര എഴുത്താണ് ജിതു മാധവനില്‍ നിന്നും വന്നിരിക്കുന്നതെന്നും നയന്‍താര പറയുന്നു. കൂടാതെ ഫഫാ ദി സൂപ്പര്‍സ്റ്റാര്‍ എന്നും അദ്ദേഹത്തിന്റെ അവിശ്വസിനീയമായ ഈ പ്രകടനം വലിയ രീതിയില്‍ ഇഷ്ടമായെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയില്‍ നയന്‍താര പറയുന്നു.

ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ. കൂടാതെ തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തില്‍ മറ്റൊരു നൂറ് കോടി നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ജിതു മാധവന്‍.

Other News in this category



4malayalees Recommends