നടന്‍ ബാലയുടെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം; വീട്ടിലുണ്ടായിരുന്ന ഭാര്യ എലിസബത്ത് മാത്രം ; ഭയന്നുപോയെന്ന് താരം
നടന്‍ ബാലയുടെ വീട്ടില്‍ അജ്ഞാതരുടെ ആക്രമണം. കാറിലെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. കഴിഞ്ഞ ദിവസം ബാല കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് വീടിന് നേരെ ആക്രമണമുണ്ടായത്. ഈ സമയം, ബാലയുടെ ഭാര്യ എലിസബത്ത് മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സംഘം വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നതായി ബാല പറയുന്നു.
കൂടാതെ, താരത്തിന്റെ അയല്‍ വീടുകളിലും ഇവര്‍ എത്തി ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് എത്തിയിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണെന്ന് ബാല പറയുന്നു. മൂന്നുപേര്‍ സംഘത്തില്‍ ഉണ്ടെന്നും ഫ്‌ലാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവരാണെന്ന് സംശയിക്കുന്നതായും ബാല കൂട്ടിച്ചേര്‍ത്തു.