ബ്രിട്ടനില്‍ അര്‍ദ്ധരാത്രിയില്‍ മഞ്ഞ് കൊടുങ്കാറ്റ്; രാവിലെ റോഡുകളില്‍ ഐസ് നിറഞ്ഞ് യാത്രകള്‍ ദുഷ്‌കരമാക്കും; -10 സെല്‍ഷ്യസ് കൊടുംതണുപ്പ് വീശിയടിച്ചു; സൗത്ത് മേഖലകളില്‍ തണുപ്പേറും; മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്

ബ്രിട്ടനില്‍ അര്‍ദ്ധരാത്രിയില്‍ മഞ്ഞ് കൊടുങ്കാറ്റ്; രാവിലെ റോഡുകളില്‍ ഐസ് നിറഞ്ഞ് യാത്രകള്‍ ദുഷ്‌കരമാക്കും; -10 സെല്‍ഷ്യസ് കൊടുംതണുപ്പ് വീശിയടിച്ചു; സൗത്ത് മേഖലകളില്‍ തണുപ്പേറും; മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്

സൗത്ത് മേഖലയില്‍ മഞ്ഞ് കൊടുങ്കാറ്റുകള്‍ വീശിയടിക്കുന്നതോടെ രാജ്യത്ത് താപനില വീണ്ടും കുത്തനെ താഴ്ന്നു. -10 സെല്‍ഷ്യസ് വരെയുള്ള തണുപ്പാണ് രാജ്യത്തേക്ക് വീശിയടിച്ചത്. ബ്രൈറ്റണ്‍, ചിചെസ്റ്റര്‍, കാന്റര്‍ബറി, ഡോവര്‍ എന്നിവിടങ്ങളില്‍ രാവിലെ 2 മുതല്‍ 8 വരെ മെറ്റ് ഓഫീസ് മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.


സൗത്ത് മേഖലയില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ സ്‌കോട്ട്‌ലണ്ടിന് മഞ്ഞും, ഐസും നേരിടേണ്ടി വരും. നോര്‍ത്തേണ്‍ അയര്‍ലണ്ട്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഐസ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. റോഡുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

റെയില്‍, വ്യോമ ഗതാഗതത്തിലും പ്രതിസന്ധി ഉടലെടുക്കുമെന്നതിനാല്‍ യാത്രകള്‍ വൈകാനോ, തടസ്സപ്പെടാനോ സാധ്യതയുണ്ട്. ലണ്ടനില്‍ -2 സെല്‍ഷ്യസ് വരെയും, കാര്‍ഡിഫില്‍ -1 സെല്‍ഷ്യസ് വരെയും താപനില താഴാന്‍ ഇടയുള്ളതായാണ് മെറ്റ് ഓഫീസ് പ്രവചനം.

എഡിന്‍ബര്‍ഗ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലെ താമസക്കാര്‍ക്കാണ് കാലാവസ്ഥാ മാറ്റത്തിന്റെ പ്രത്യാഘാതം പ്രധാനമായും നേരിടേണ്ടി വരിക. -3 സെല്‍ഷ്യസ് വരെ ഇവിടെ താപനില താഴാന്‍ ഇടയുണ്ട്. സ്‌കോട്ട്‌ലണ്ടിലെ കെന്‍ഡാല്‍, കംബ്രിയ, ഡംഫ്രീസ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച -4 സെല്‍ഷ്യസിലേക്ക് താപനില താഴുമെന്നും മെറ്റ് ഓഫീസ് ഭൂപടം വ്യക്തമാക്കുന്നു.
Other News in this category



4malayalees Recommends