ലണ്ടനില്‍ പള്ളിക്ക് മുന്നില്‍ ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത 22-കാരന്‍ അറസ്റ്റില്‍; മരണപ്പെട്ട സ്ത്രീകളുടെ ഭര്‍ത്താവും, പിതാവുമായ വ്യക്തി കൊളംബിയയിലെ മയക്കുമരുന്ന് സംഘത്തിനായി പ്രവര്‍ത്തിച്ച് 'അകത്തായ' ചരിത്രമുള്ളയാള്‍

ലണ്ടനില്‍ പള്ളിക്ക് മുന്നില്‍ ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത 22-കാരന്‍ അറസ്റ്റില്‍; മരണപ്പെട്ട സ്ത്രീകളുടെ ഭര്‍ത്താവും, പിതാവുമായ വ്യക്തി കൊളംബിയയിലെ മയക്കുമരുന്ന് സംഘത്തിനായി പ്രവര്‍ത്തിച്ച് 'അകത്തായ' ചരിത്രമുള്ളയാള്‍

ലണ്ടനിലെ പള്ളിയില്‍ മെമ്മോറിയല്‍ സര്‍വ്വീസില്‍ പങ്കെടുത്ത് പുറത്തിറങ്ങിയ ജനക്കൂട്ടത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത് ആറ് പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കൊലപാതകശ്രമം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.


ശനിയാഴ്ച ഉച്ചതിരിഞ്ഞ് യൂസ്റ്റണിലെ പള്ളിക്ക് പുറത്ത് വെച്ച് വെടിവെപ്പ് നടത്തിയതിനാണ് 22-കാരനെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. അക്രമത്തില്‍ നിരവധി ആളുകള്‍ക്ക് പരുക്കേറ്റിരുന്നു. ഏഴ് വയസ്സുള്ള പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റെങ്കിലും ഇപ്പോള്‍ സ്ഥിതി മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ബാര്‍നെറ്റിലെ ക്രിക്കിള്‍വുഡ് ലെയിനില്‍ കാര്‍ തടഞ്ഞാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. 20 വയസ്സുള്ള ബ്രിട്ടീഷ് കൊളംബിയന്‍ ക്യാന്‍സര്‍ ഇരയുടെയും, 50 വയസ്സുള്ള അമ്മയുടെയും സര്‍വ്വീസില്‍ പങ്കെടുക്കാനായി എത്തിയവര്‍ക്ക് നേരെയാണ് വെടിവെപ്പ് നടന്നത്.

സാറാ സാഞ്ചെസിന്റെയും, അമ്മ ഫ്രെസിയ കാര്‍ഡെറോണിന്റെയും കുടുംബാംഗങ്ങളും, സുഹൃത്തുക്കളുമാണ് യൂസ്റ്റണ്‍ റെയില്‍വെ സ്‌റ്റേഷന് എതിര്‍വശത്തുള്ള സെന്റ് അലോഷ്യസ് ചര്‍ച്ചില്‍ എത്തിയത്. ഇതിനിടെയാണ് കാല്‍ഡെറോണ്‍ മുന്‍പ് കുപ്രശസ്തമായ കൊളംബിയന്‍ മയക്കുമരുന്ന് സംഘമായ കാലി കാര്‍ട്ടെലിലെ ശിക്ഷിക്കപ്പെട്ട അംഗത്തെ വിവാഹം ചെയ്തിരുന്നതായി വ്യക്തമായത്.

കാലി കാര്‍ട്ടെലിന് വേണ്ടി ലണ്ടനില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തി പിടിക്കപ്പെട്ടതോടെ മുന്‍ ഭര്‍ത്താവ് കാര്‍ലോസ് അര്‍തുറോ സാഞ്ചെസ് കൊറോനാഡോ യുകെയില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. ശിക്ഷ പൂര്‍ത്തിയാക്കി സൗത്ത് അമേരിക്കയിലേക്ക് പോയ ഇയാള്‍ കഴിഞ്ഞ വര്‍ഷം മരിച്ചു. ഇതിന് ശേഷമാണ് മുന്‍ ഭാര്യയുടെയും, മകളുടെയും സംസ്‌കാര ചടങ്ങിന് നേര്‍ക്ക് വെടിവെപ്പുണ്ടായത്. സംഭവത്തിന് കൊളംബിയന്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധമുണ്ടെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.
Other News in this category



4malayalees Recommends