ജിജി മാത്യൂസിന് യുകെ മലയാളി സമൂഹം വിട നല്‍കും ; ലൂട്ടനിലെ സെന്റ് മാര്‍ട്ടിന്‍ ഡി പോര്‍സ് കാത്തലിക് ചര്‍ച്ചില്‍ ഇന്ന് പൊതുദര്‍ശനം ; 19ന് സംസ്‌കാരം

ജിജി മാത്യൂസിന് യുകെ മലയാളി സമൂഹം വിട നല്‍കും ; ലൂട്ടനിലെ സെന്റ് മാര്‍ട്ടിന്‍ ഡി പോര്‍സ് കാത്തലിക് ചര്‍ച്ചില്‍ ഇന്ന് പൊതുദര്‍ശനം ; 19ന് സംസ്‌കാരം
അപ്രതീക്ഷിത മരണമായിരുന്നു ലൂട്ടനിലെ ജിജി മാത്യൂസിന്റെത്. ഇന്ന് ലൂട്ടന്‍ മലയാളികള്‍ ജിജിയ്ക്ക് യാത്രാ മൊഴിയേകുകയാണ്. 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ സെന്റ് മാര്‍ട്ടിന്‍ ഡി പോര്‍സ് കാത്തലിക് ചര്‍ച്ചില്‍ പൊതു ദര്‍ശനം നടത്തും. 19ന് രാവിലെ 10 മണിക്ക് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഹെമല്‍ ഹെംസ്റ്റെഡില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്തും.

ക്രിസ്മസ് കഴിഞ്ഞ് കിടന്ന ജിജി അര്‍ദ്ധ രാത്രിയോടെ എന്തോ അസ്വസ്ഥത തോന്നി എണീറ്റ് വെള്ളം കുടിക്കാന്‍ താഴെ അടുക്കളയില്‍ എത്തുക ആയിരുന്നു. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭര്‍ത്താവിനെ കണ്ട ഉടന്‍ സിപിആര്‍ അടക്കം നല്‍കി ഭാര്യ ജീവന്‍ രക്ഷിക്കാന്‍് ശ്രമിച്ചു.ഉടന്‍ വീട്ടുകാര്‍ ആംബുലന്‍സ് സേവനം തേടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്‍ ആദ്യകാല പ്രവര്‍ത്തകനും പ്രസിഡന്റ് അടക്കമുള്ള സ്ഥാനമാനങ്ങളില്‍ പ്രവര്‍ത്തിച്ച വ്യക്തിയുമാണ് ജിജി. ചാരിറ്റി പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍.


പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം


St. Martin De Porres CatholicChurch, 366, Leagrave High tSreet, Luton, LU4 0NG


സംസ്‌കാര ശുശ്രൂഷകള്‍ നടക്കുന്ന ദേവാലയത്തിന്റെ വിലാസം


St. Thomas Indian Orthodox Church, St. Agnells Lane, Hemel Hempstead, HP2 7AY

Other News in this category



4malayalees Recommends