'നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്'; രാഹുല്‍ ഗാന്ധിയോട് ഹരീഷ് പേരടി

'നെഞ്ചുപിടയ്ക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്'; രാഹുല്‍ ഗാന്ധിയോട് ഹരീഷ് പേരടി
ഏറെ നാള്‍ നീണ്ടുനിന്ന ഭാരത് ജോഡോ പദയാത്രക്ക് കഴിഞ്ഞ ദിവസം സമാപനം ആയിരുന്നു. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ചാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്ര അവസാനിച്ചത്. പിന്നാലെ നിരവധി പേര്‍ രാഹുല്‍ ഗാന്ധിയ്ക്ക് പ്രശംസയുമായി രംഗത്തെത്തിയിരുന്നു. ഈ അവസരത്തില്‍ നടന്‍ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവീകരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രീയ സത്യമെന്ന് ഹരീഷ് പേരടി പറയുന്നു. നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ രാഹുല്‍ ഗാന്ധിയെ കാത്തിരിക്കുന്നു എന്നും പേരടി പറഞ്ഞു.

'ഇന്ത്യ നടന്നു കാണേണ്ടത് തന്നെയാണ് എന്ന ബോധ്യമാണ് രാഹുല്‍ ജി നിങ്ങളെ ഇന്ത്യയുടെ വലിയ രാഷ്ട്രീയ പാഠശാലയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നത്...ഈ യാത്ര പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യയുടെ ആത്മാവ് അറിഞ്ഞ രീതിയില്‍ നിങ്ങള്‍ ഏറെ നവികരിക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെയാണ് മഹാത്മാവിന്റെ ഓര്‍മ്മകള്‍ തളം കെട്ടിയ ഈ ജനുവരി 30തിന്റെ രാഷ്ട്രിയ സത്യം ...നെഞ്ചുപിടക്കുന്ന ഒരു മതേതര ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നുണ്ട്...ആശംസകള്‍...', എന്നായിരുന്നു ഹരീഷ് പേരടിയുടെ വാക്കുകള്‍. പിന്നാലെ നിരവധി പേരാണ് പേരടിയുടെ വാക്കുകള്‍ക്ക് പ്രശംസയുമായി രംഗത്തെത്തിയത്.

Other News in this category



4malayalees Recommends