പണിമുടക്കിന്റെ ക്ഷീണം 'കുടിച്ച്' തീര്‍ത്ത് അധ്യാപകര്‍; രാജ്യത്തെ 80% സെക്കന്‍ഡറി സ്‌കൂളുകളും അടഞ്ഞുകിടന്നു, ചില വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തുടരാന്‍ ഉപദേശിച്ചു; മുന്നറിയിപ്പില്ലാതെ സമരത്തിനിറങ്ങി ജനങ്ങളെ വലച്ച് അധ്യാപകര്‍

പണിമുടക്കിന്റെ ക്ഷീണം 'കുടിച്ച്' തീര്‍ത്ത് അധ്യാപകര്‍; രാജ്യത്തെ 80% സെക്കന്‍ഡറി സ്‌കൂളുകളും അടഞ്ഞുകിടന്നു, ചില വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തുടരാന്‍ ഉപദേശിച്ചു; മുന്നറിയിപ്പില്ലാതെ സമരത്തിനിറങ്ങി ജനങ്ങളെ വലച്ച് അധ്യാപകര്‍

80% സെക്കന്‍ഡറി സ്‌കൂളുകളും അടച്ചിടുകയോ, നിശ്ചിത ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസെടുക്കാന്‍ കഴിയുകയോ ചെയ്ത അവസ്ഥയിലേക്ക് നയിച്ച ശേഷം മദ്യം ആസ്വദിച്ച് പണിമുടക്ക് നടത്തുന്ന അധ്യാപകര്‍. ലണ്ടനിലും, മറ്റ് വിവിധ യുകെ നഗരങ്ങളിലും അധ്യാപകര്‍ മാര്‍ച്ച് സംഘടിപ്പിച്ചപ്പോള്‍ രാജ്യത്തെ 7 മില്ല്യണ്‍ വിദ്യാര്‍ത്ഥികളാണ് വീടുകളില്‍ കുടുങ്ങിയത്.


എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കണക്കുകള്‍ പ്രകാരം പണിമുടക്ക് ദിവസം 70.6 ശതമാനം സെക്കന്‍ഡറി സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളുടെ ഹാജര്‍നില പരിമിതപ്പെടുത്തിയിരുന്നു. സുപ്രധാന ജോലികള്‍ ചെയ്യുന്നവരുടെയും, അംഗപരിമിതരുടെയും കുട്ടികള്‍ക്ക് മാത്രമാണ് ഇവയില്‍ ഭൂരിഭാഗവും പ്രവേശനം നല്‍കിയത്. 8.7 ശതമാനം സ്‌കൂളുകള്‍ പൂര്‍ണ്ണമായി അടച്ചിട്ടു.

ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ 23,000 സ്‌കൂളുകളിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ബുധനാഴ്ചയിലെ പണിമുടക്കില്‍ ക്ലാസുകള്‍ നഷ്ടമായി. ഒരു ദശകത്തിനിടെ ആദ്യമായാണ് ഇത്രയും വിപുലമായ പണിമുടക്ക് അധ്യാപകര്‍ സംഘടിപ്പിക്കുന്നത്. മഹാമാരി കാലത്ത് വിദ്യാഭ്യാസം വ്യാപകമായി തടസ്സപ്പെട്ട ശേഷമാണ് ഈ സമരം.

അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായി അവഗണിച്ചതോടെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കേണ്ട ചുമതല മാതാപിതാക്കള്‍ക്ക് മാത്രമായി. ഏതെല്ലാം അധ്യാപകര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ സ്‌കൂളുകളിലേക്ക് കുട്ടികളെ അയയ്ക്കുന്നത് ബുദ്ധിമുട്ടായി മാറുകയും ചെയ്തു.
Other News in this category



4malayalees Recommends