വസ്ത്ര ധാരണത്തില്‍ ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത് ; മാളവിക

വസ്ത്ര ധാരണത്തില്‍ ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത് ; മാളവിക
വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ പലരും ജഡ്ജ് ചെയ്തിട്ടുണ്ടെന്നാണ് മാളവിക പറയുന്നത്. എന്നെ അധികം അത് ബാധിക്കാറില്ല. പക്ഷെ ബന്ധുക്കളൊക്കെ പറയുമ്പോള്‍ മോശമായി തോന്നാറില്ല, പക്ഷെ അവര്‍ അര്‍ത്ഥം വെച്ചതാണെന്ന് നമുക്ക് മനസ്സിലാവും' ഒരു സിറ്റിയില്‍ ജീവിക്കുന്ന ആളുടെ ഗ്ലാമറിനെക്കുറിച്ചുള്ള ഐഡിയ കുറച്ച് കൂടി വ്യത്യസ്തമായിരിക്കും. പിന്നെ ഞാന്‍ പൊതുവെ പ്രോഗ്രസീവ് തിങ്കറാണ്. ആളുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്'

'ഒരു പെണ്‍കുട്ടിക്ക് അവരുടെ മതവിശ്വാസ പ്രകാരം ബുര്‍ഖ ധരിക്കണമെങ്കില്‍ 100 ശതമാനവും അവളത് ധരിക്കണം. ഒരു പെണ്‍കുട്ടിക്ക് സ്വിം സ്യൂട്ട് ആണ് ധരിക്കേണ്ടതെങ്കില്‍ അവര്‍ സ്വിം സ്യൂട്ട് ധരിക്കണം'

കമന്റ് ചെയ്യാന്‍ നമ്മള്‍ ആരാണ്. മറ്റൊരാളുടെ മേല്‍ ചട്ടങ്ങള്‍ വെക്കുന്നവരെ എനിക്ക് ബോറന്‍മാരായാണ് തോന്നാറ്' മാളവിക കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends