സൗദിയില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാം

സൗദിയില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാം
സൗദി അറേബ്യയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഒരു വര്‍ഷം സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വിദേശ സന്ദര്‍ശകരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സോ വിദേശ ലൈസന്‍സോ കൈവശമുള്ള സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് തടസമില്ലെന്നാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ലൈസന്‍സ് കാലഹരണപ്പെടുന്ന തീയതി വരെയോ വാഹനം ഓടിക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

Other News in this category



4malayalees Recommends