വാഹന ഇന്‍ഷുറന്‍സ് പരിശോധിക്കാന്‍ ഇലക്ട്രോണിക് സംവിധാനവുമായി സൗദി

വാഹന ഇന്‍ഷുറന്‍സ് പരിശോധിക്കാന്‍ ഇലക്ട്രോണിക് സംവിധാനവുമായി സൗദി
വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് സാധുത ഇലക്ട്രോണിക് രീതിയില്‍ പരിശോധിക്കുന്ന സംവിധാനം സൗദിയില്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിലൂടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവര്‍ണറേറ്റുകളിലും ക്യാമറ വഴി ഇന്‍ഷുറന്‍സ് നിയമ ലംഘനം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യും. ഓരോ 15 ദിവസത്തിലും ക്യാമറകള്‍ വഴി ഇന്‍ഷുറന്‍സ് സാധുക പരിശോധിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജനറല്‍ ട്രാഫിക് വിഭാഗം അറിയിച്ചു.

ട്രാഫിക് വിഭാഗത്തില്‍ നേരത്തെ തന്നെ ഇന്‍ഷുറന്‍സ് നിയമ ലംഘനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ക്യാമറകള്‍ക്ക് പുറമേ ഇന്‍ഷുറന്‍സ് ലംഘനങ്ങള്‍ കണ്ടെത്താനായി പ്രത്യേക ക്യാമറകള്‍ സ്ഥാപിക്കുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.

Other News in this category



4malayalees Recommends