35 മിനിറ്റ് കൊണ്ട് ജിദ്ദയില്‍ നിന്ന് മക്കയിലെത്താം ; പുതിയ റോഡ് നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

35 മിനിറ്റ് കൊണ്ട് ജിദ്ദയില്‍ നിന്ന് മക്കയിലെത്താം ; പുതിയ റോഡ് നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍
ജിദ്ദയേയും മക്കയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍. ജിദ്ദയില്‍ നിന്നു ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മക്കയിലെത്താവുന്ന രീതിയിലാണ് റോഡ് പദ്ധതി.

ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇതു ഏറെ സഹായമാകും. ഈ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് 35 മിനിറ്റിനുള്ളില്‍ മക്കയിലെത്താം. മൂന്നു ഘട്ടങ്ങളിലായി റോഡ് നിര്‍മ്മാണത്തിന്റെ 70 ശതമാനം പൂര്‍ത്തിയായി.

53 കിലോമീറ്ററാണ് ഇതുവരെ നിര്‍മ്മാണം പൂര്‍ത്തിയായത്. 20 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നാലാമത്തേയും അവസാനത്തേയും ഘട്ടത്തിലാണ് ഇപ്പോള്‍ റോഡ് നിര്‍മ്മാണം.

Other News in this category4malayalees Recommends