ക്രിസ്തുമസിന് ഒരുക്കമായുള്ള ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 16ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ 5 മണി വരെ ചിങ്ങ്‌ഫോര്‍ഡ് കത്തോലിക്ക ദേവാലയത്തില്‍ അഭിഷേകാഗ്നിക്കു യുകെ ടീം നയിക്കും.
ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ സ്തുതി ആരാധന, ദിവ്യ കാരുണ്യ ആരാധന, സ്പിരിച്വല്‍ ഷെയറിങ്, രോഗ സൗഖ്യ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.
ക്രൈസ്തവ വിശ്വാസത്തിന്റെ ആത്മീയ ആഘോഷത്തിലേക്ക് ക്രിസ്തുമസിന് വേണ്ടി ഒരുങ്ങുവാന്‍, കുടുംബാംഗങ്ങളോടും സുഹൃത്തുക്കളുമായി പങ്കെടുക്കുവാന്‍ എല്ലാവരുടേയും സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്
ക്രിസ്റ്റ് ദി കിങ് കാതലിക് പാരിഷ്
455 ചിങ്‌ഫോര്‍ഡ് റോഡ്, ലണ്ടന്‍ E4 8SP
സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യമുണ്ടായിരിക്കും.
അടുത്ത പട്ടണങ്ങളില്‍ നിന്നുള്ള ബസുകളുടെ നമ്പര്‍ 34,97,215,357
സ്റ്റേഷന്‍ വാല്‍ത്താംസ്റ്റോ
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് ; 07886460571, ആഞ്ജലിക ; 07468680150