ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു
ബഹ്‌റൈനില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ചെറുവായൂര്‍ സ്വദേശി പുവ്വത്തിങ്കല്‍ വേലുക്കുട്ടി കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ (54) ആണ് മരിച്ചത്. സൗദിയില്‍ പ്രവാസിയായ കൃഷ്ണന്‍ ഹ്രസ്വ സന്ദര്‍ശനത്തിന് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു.

സല്‍മാനിയ മെഡിക്കല്‍ കോളജിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നു പുലര്‍ച്ചെ നാട്ടിലെത്തിച്ചു. സംസ്‌കാരം പൂര്‍ത്തിയാക്കി.

ഭാര്യ ഗീത

മക്കള്‍ കൃഷ്ണപ്രിയ, കൃഷ്ണകൃപ, അതുല്യ.

Other News in this category



4malayalees Recommends