ബഹ്‌റൈനിലെ നിലവിലെ വാരാന്ത്യ അവധികളായ വെള്ളി, ശനി ദിവസങ്ങള്‍ മാറ്റി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശുപാര്‍ശ ചെയ്തു. വെള്ളിയാഴ്ചകള്‍ പകുതി പ്രവൃത്തി ദിനമാക്കാനും വാരാന്ത്യ അവധി ശനി, ഞായര്‍ ആക്കാന്‍ അഞ്ച് പാര്‍ലമെന്റ് അംഗങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
യുഎഇ, മൊറോക്കോ , ഇന്തോനേഷ്യ, മലേഷ്യ, മൗറിറ്റാനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിലവില്‍ ഈ ഒരു രീതി തന്നെ നിലവില്‍ വന്നു കഴിഞ്ഞു.ബഹ്‌റൈനില്‍ നാലര ദിവസം പ്രവൃത്തി ദിനമാക്കാനാണ് നിര്‍ദ്ദേശം.
ശനി, ഞായര്‍ അവധി ആകുന്നതോടെ അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിനും വ്യാപാര ഇടപാടുകളും കൂടുതല്‍ ഗുണകരമാകുമെന്നുമാണ് എംപിയുടെ വിലയിരുത്തല്‍.