കാനഡ പ്രിയപ്പെട്ടതല്ലാതാകുമോ ? കുടിയേറിയവര്‍ തിരികെ പോകുന്നതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നത്

കാനഡ പ്രിയപ്പെട്ടതല്ലാതാകുമോ ? കുടിയേറിയവര്‍ തിരികെ പോകുന്നതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നത്
ഇന്ത്യ കാനഡ നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ കാനഡയെ കുടിയേറുന്നവര്‍ വലിയൊരു ശതമാനം ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കാനഡയില്‍ നിന്നുള്ള ഒരു പുതിയ പഠനമനുസരിച്ച് 1982 നും 2017 നും ഉടയില്‍ കാനഡയിലെത്തിയ 17.5 ശതമാനം കുടിയേറ്റക്കാരും ഇവിടെയെത്തി 20 വര്‍ഷത്തിനുള്ളില്‍ മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

കാനഡയില്‍ എത്തി മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ നിന്ന ശേഷം തിരിച്ചുപോകുന്നവരുടെ എണ്ണമേറുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

കാനഡയിലെത്തി ജോലി തേടി താമസമാക്കി ജീവിതം സെറ്റിലാക്കുന്നവരും പല വെല്ലുവിളികളാണ് നേരിടുന്നത്. ജീവിത ചെലവും കാലാവസ്ഥ വ്യതിയാനവും ഉള്‍പ്പെടെ പല പ്രതിസന്ധികളും ബാധിക്കുന്നുണ്ട്.

ചില രാജ്യങ്ങളില്‍ നിന്ന് കുടിയേറിയവര്‍ പോകുകയും പിന്നീട് മടങ്ങിവരുന്നതായും കാണുന്നുണ്ട്. തായ്വാന്‍, യുഎസ് , ഫ്രാന്‍സ് ഹോങ്കോങ്, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 25 ശതമാനത്തിലേറ കുടിയേറ്റക്കാര്‍ 20 വര്‍ഷത്തിന് ശേഷം മടങ്ങുന്നതായും വ്യക്തമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ മടങ്ങുന്നതിന്റെ തോത് കുറവാണ്.

Other News in this category



4malayalees Recommends