ക്യുബെക്കില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അറ്റസ്റ്റേഷന്‍ ലെറ്ററും, സിഎക്യുവും ഹാജരാക്കണം; സ്റ്റഡി പെര്‍മിറ്റിന് ശ്രമിക്കുമ്പോള്‍ ഇവ നിര്‍ബന്ധം

ക്യുബെക്കില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇനി അറ്റസ്റ്റേഷന്‍ ലെറ്ററും, സിഎക്യുവും ഹാജരാക്കണം; സ്റ്റഡി പെര്‍മിറ്റിന് ശ്രമിക്കുമ്പോള്‍ ഇവ നിര്‍ബന്ധം
ക്യുബെക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ ഒരുങ്ങുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി പെര്‍മിറ്റിനായി അപേക്ഷിക്കാന്‍ പ്രൊവിന്‍സില്‍ നിന്നുള്ള അറ്റസ്റ്റേഷന്‍ ലെറ്ററിന് പുറമെ, ക്യുബെക്ക് ആക്‌സെപ്റ്റന്‍സ് സര്‍ട്ടിഫിക്കറ്റും (സിഎക്യു) ഹാജരാക്കണമെന്ന് സ്ഥിരീകരിച്ച് ഇമിഗ്രേഷന്‍ റെഫ്യൂജീസ് & സിറ്റിസണ്‍ഷിപ്പ് കാനഡ.

ക്യുബെക്കിലെ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ പഠിക്കാനായി സ്റ്റഡി പെര്‍മിറ്റ് നേടാന്‍ നിര്‍ബന്ധമായി ആവശ്യമുള്ള ഇമിഗ്രേഷന്‍ രേഖയാണ് സിഎക്യു. പ്രൊവിന്‍സില്‍ പഠിക്കാനായി അപേക്ഷകന്‍ ആവശ്യമായ പ്രൊവിന്‍ഷ്യല്‍ സ്റ്റാന്‍ഡേര്‍ഡ് കൈവരിച്ചുവെന്നാണ് സിഎക്യു സ്ഥിരീകരിക്കുന്നത്.

ഇനി മുതല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ക്യുബെക്കിലേക്ക് സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് മുന്‍പ് തന്നെ സിഎക്യുവും, അറ്റസ്റ്റേഷന്‍ ലെറ്ററും നേടിയിരിക്കണമെന്ന് ഐആര്‍സിസി വ്യക്തമാക്കി.

2024-ല്‍ അനുവദിക്കുന്ന സ്റ്റഡി പെര്‍മിറ്റുകള്‍ ക്യാപ്പ് ഏര്‍പ്പെടുത്തി ജനുവരി 22ന് ഐആര്‍സിസി പ്രഖ്യാപനം നടത്തിയിരുന്നു. ഇത് പ്രകാരം പ്രൊവിന്‍സിനും, ടെറിട്ടറികള്‍ക്കും സ്റ്റഡി പെര്‍മിറ്റ് ക്യാപ്പ് നല്‍കും. ഇത് പ്രകാരം ആവശ്യമായ സിസ്റ്റം പ്രൊവിന്‍സുകളും, ടെറിട്ടറികളും നടപ്പാക്കണം. ഇതിന്റെ ഭാഗമായാണ് പഠിക്കാന്‍ സാധ്യതയുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ നല്‍കേണ്ടിവരുന്നത്.

ജനുവരി 22ന് ശേഷമുള്ള എല്ലാ സ്റ്റഡി പെര്‍മിറ്റ് ആപ്ലിക്കേഷനും അറ്റസ്റ്റേഷന്‍ ലെറ്ററുകള്‍ ആവശ്യമാണ്. എന്നിരുന്നാലും ഇത് അപേക്ഷകര്‍ക്ക് നല്‍കാനുള്ള സിസ്റ്റം സ്ഥാപിക്കാന്‍ 2024 മാര്‍ച്ച് 31 വരെ പ്രൊവിന്‍സുകള്‍ക്കും, ടെറിട്ടറികള്‍ക്കും അനുമതിയുണ്ട്.

Other News in this category



4malayalees Recommends