ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക ; ഭക്ഷണ പൊതികളെത്തിച്ചു

ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക ; ഭക്ഷണ പൊതികളെത്തിച്ചു
യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക. 38,000 ഭക്ഷണപ്പൊതികളാണ് പാരച്യൂട്ട് വഴി ഗാസ മുനമ്പിലെത്തിച്ചത്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തെ തുടര്‍ന്ന് പ്രദേശത്ത് പട്ടിണിയും പകര്‍ച്ചവ്യാധിയും വ്യാപിക്കുകയാണ്.

സഹായവുമായെത്തിയ ട്രക്കില്‍ നിന്നും ഭക്ഷണം വാങ്ങാനായി തടച്ചുകൂടിയവര്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഗാസയില്‍ ഭക്ഷണം നേരിട്ടത്തിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. നേരത്തെ ജോര്‍ദാനും ഈജിപ്തും ഫ്രാന്‍സും സമാനമായ രീതിയില്‍ പാരച്യൂട്ട് വഴി ഗാസയില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഇസ്രയേല്‍ യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്‌സുമായി നാളെ കൂടിക്കാഴ്ച നടത്തും.

യുഎസും ജോര്‍ദാന്റെ വ്യോമസേനയും സംയുക്തമായാണ് ഗാസയില്‍ ഭക്ഷണം എയര്‍ഡ്രോപ് ചെയ്തത്.

Other News in this category



4malayalees Recommends