സൗദിയുടെ എണ്ണേതര വരുമാനം എക്കാലത്തേയും ഉയര്‍ന്ന നിലയില്‍

സൗദിയുടെ എണ്ണേതര വരുമാനം എക്കാലത്തേയും ഉയര്‍ന്ന നിലയില്‍
സൗദി അറേബ്യയിലെ എണ്ണേതര വരുമാനം ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിലയില്‍. 2023 ല്‍ ആഭ്യന്ത ഉല്‍പ്പാദത്തില്‍ പെട്രോളിയം ഇതര മേഖലകളുടെ പങ്കാളിത്തം 50 ശതമാനമായി ഉയര്‍ന്നു.

സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിന്റെ വിശകലനത്തെ അടിസ്ഥാനമാക്കി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍.

നിക്ഷേപം, ഉപഭോഗം, കയറ്റുമതി എന്നിവയിലെ തുടര്‍ച്ചയായ വളര്‍ച്ച എണ്ണേതര സമ്പദ് വ്യവസ്ഥയുടെ മൊത്തം മൂല്യം 1.7 ലക്ഷം കോടി റിയാലിലേക്ക് എത്തിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങളുടെ മൂല്യം കഴിഞ്ഞവര്‍ഷം 959 ശതകോടി റിയാല്‍ എന്ന ഉയര്‍ന്ന നിലയിലെത്തി.

Other News in this category



4malayalees Recommends