സൗദിയില്‍ ഒരാഴ്ചയ്ക്കിടെ രേഖകളില്ലാത്തെ 19,746 പ്രവാസികള്‍ പിടിയില്‍

സൗദിയില്‍ ഒരാഴ്ചയ്ക്കിടെ രേഖകളില്ലാത്തെ 19,746 പ്രവാസികള്‍ പിടിയില്‍
താമസം, ജോലി, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് സൗദി അധികൃതര്‍ ഒരാഴ്ചയ്ക്കിടെ 19,746 പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തുകയും ചെയ്യും.

മാര്‍ച്ച് ഒമ്പത് ശനിയാഴ്ച മുതല്‍ 15 വെള്ളിയാഴ്ച വരെയുള്ള കണക്കാണിത്. റമദാന്‍ കാലത്തും പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ പിടിക്കപ്പെടുന്ന നിയമലംഘകരുടെ എണ്ണത്തില്‍ മാറ്റമൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍.

താമസ നിയമങ്ങള്‍ ലംഘിച്ചതിന് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നായി ഒരാഴ്ചയ്ക്കിടെ 11,250 പേരെ അറസ്റ്റ് ചെയ്തു. അതിര്‍ത്തിനിയമങ്ങള്‍ ലംഘിച്ചതിന് 5,511 പേരും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് 2,985 പേരും ഏഴ് ദിവസത്തിനിടെ പിടിയിലായി.

Other News in this category



4malayalees Recommends