സൗദിയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

സൗദിയില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് വിവിധ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. ക്ലാസുകള്‍ ഓണ്‍ലൈനുണ്ടാകും.

റിയാദ്, മജ്മഅ, അല്‍ റസ്, ഖാസീം, റാബിസ്, ഉനൈസ, മദ്‌നബ്, സല്‍ഫി, അല്‍ ഗാഥ്, ശഖ്‌റ, ഹഫര്‍ ,ബാതിന് ,ഹായില്‍ എന്നിവിടങ്ങളിലെല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

Other News in this category



4malayalees Recommends