സൗദിയില്‍ ശക്തമായ മഴ

സൗദിയില്‍ ശക്തമായ മഴ
സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ച ഇടിയോടു കൂടിയ ശക്തമായ മഴയുണ്ടാവും. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ്, മധ്യഭാഗം, കിഴക്ക് ഭാഗങ്ങളില്‍ ഇടവിട്ട സമയങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്.

മാര്‍ച്ച് 21 മുതല്‍ 25 വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും തുടര്‍ച്ചയായ കാലാവസ്ഥാ വ്യതിയാനങ്ങളും മഴയും ഉണ്ടാവുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സൗദി സിവില്‍ ഡിഫന്‍സ് കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.

Other News in this category



4malayalees Recommends