നഷ്ടപ്പെട്ട കോവിഡ് ബോണസ് കൂടുതല്‍ നഴ്‌സുമാര്‍ക്ക് അനുവദിച്ച് ഗവണ്‍മെന്റ്; കമ്മ്യൂണിറ്റി, സെക്ഷ്വല്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ ഉള്‍പ്പെടെ 27,000 ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് വരുമാസങ്ങളില്‍ പണം ലഭിക്കും

നഷ്ടപ്പെട്ട കോവിഡ് ബോണസ് കൂടുതല്‍ നഴ്‌സുമാര്‍ക്ക് അനുവദിച്ച് ഗവണ്‍മെന്റ്; കമ്മ്യൂണിറ്റി, സെക്ഷ്വല്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ ഉള്‍പ്പെടെ 27,000 ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് വരുമാസങ്ങളില്‍ പണം ലഭിക്കും
12 മാസത്തെ കാത്തിരിപ്പിനൊടുവില്‍ കോവിഡ് മഹാമാരി കാലത്ത് സുപ്രധാന സേവനം നല്‍കിയ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും, ആയിരക്കണക്കിന് നഴ്‌സുമാര്‍ക്കും ഒറ്റത്തവണ ബോണസ്. എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച തുകയാണ് ഇപ്പോള്‍ കൂടുതല്‍ നഴ്‌സുമാരിലേക്ക് എത്തുന്നത്.

അധിക ഫണ്ടിംഗ് അനുവദിച്ചും, നിയമങ്ങളില്‍ ഇളവ് നല്‍കി കൂടുതല്‍ എംപ്ലോയേഴ്‌സിന് യോഗ്യത കൈമാറിയുമാണ് ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്ക് ബോണസ് എത്തിക്കുന്നതെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ചു.

കമ്മ്യൂണിറ്റി, സെക്ഷ്വല്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ ഉള്‍പ്പെടെ 27,000 ഹെല്‍ത്ത്‌കെയര്‍ ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുന്നത്. എന്‍എച്ച്എസ് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ പ്രദാനം ചെയ്യുന്ന നോണ്‍-എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ക്കാണ് വരും മാസങ്ങളില്‍ പണം ലഭിക്കുക.

കഴിഞ്ഞ വര്‍ഷത്തെ ശമ്പള ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് അജണ്ട ഫോര്‍ ചേഞ്ചിലുള്ള നഴ്‌സുമാര്‍ ഉള്‍പ്പെടെ ഒരു മില്ല്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി 1655 പൗണ്ട് വരെ ലഭിച്ചത്. 5% ശമ്പള വര്‍ദ്ധനവിനൊപ്പമായിരുന്നു ഇത്. കോവിഡ്-19 മഹാമാരി മൂലം ജീവനക്കാര്‍ക്ക് മേല്‍ അധിക സമ്മര്‍ദം ചെലുത്തിയെന്ന് അംഗീകരിച്ചാണ് ബോണസ് അനുവദിച്ചത്.

എന്നാല്‍ എന്‍എച്ച്എസ് സ്ഥാപനങ്ങള്‍ നേരിട്ട് ജോലി നല്‍കുന്ന ജീവനക്കാര്‍ക്ക് മാത്രമാണ് തുക നല്‍കിയത്. ഇതോടെ നോണ്‍-പ്രോഫിറ്റ്, സോഷ്യല്‍ എന്റര്‍പ്രൈസ്, പ്രൈമറി കെയര്‍ ഓര്‍ഗനൈസേഷനുകള്‍ ബോണസ് നല്‍കുന്നതില്‍ നിന്നും പുറത്തായി. നേരത്തെ ഇതില്‍ ഇളവ് നല്‍കുമ്പോള്‍ സാമ്പത്തികമായി പ്രത്യാഘാതം നേരിട്ടതായി തെളിയിക്കേണ്ടതുണ്ടായിരുന്നു. ഇതാണ് ഇപ്പോള്‍ ഒഴിവാക്കി നല്‍കിയത്.

Other News in this category



4malayalees Recommends