വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം

വേതനം നല്‍കാന്‍ തൊഴിലുടമ മടിച്ചാല്‍ ക്രിമിനല്‍ കുറ്റം ; കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയത് 7 മില്യണ്‍ പൗണ്ടോളം ; ദേശീയ മിനിമം വേതനം ഏപ്രില്‍ ആദ്യം മുതല്‍ നടപ്പാക്കുന്നു, ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം
തൊഴിലുടമ വേതനം കൃത്യമായി നല്‍കിയില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. യുകെയിലെ ദേശീയ മിനിമം വേതനം നല്‍കാന്‍ പരാജയപ്പെട്ടാല്‍ പരാതി നല്‍കാവുന്നതാണ്. എച്ച്എം ആര്‍സി വെബ്‌സൈറ്റില്‍ പരാതി നല്‍കാം. ജൂണ്‍ വരെ 200 ലധികം സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വേതനം നല്‍കാത്തതിന്റെ പേരില്‍ 7 മില്യണ്‍ പൗണ്ടാണ് പിഴ ചുമത്തിയത്.

ഏപ്രില്‍ ഒന്നുമുതലാണ് തൊഴിലാളികളുടെ ദേശീയ വേതനം വര്‍ദ്ധിപ്പിക്കുന്നത്. മാസശമ്പളം ഉയരുന്നത് ദശലക്ഷക്കണക്കിന് പേര്‍ക്ക് ആശ്വാസമാകും.

ജീവിത ചെലവ് ഉയരുന്നതിന് അനുസരിച്ച് വേതനവും വര്‍ദ്ധിക്കുന്നത് വലിയ ആശ്വാസമാണ് നല്‍കുക.

നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. ഏപ്രില്‍ 1 മുതല്‍ മണിക്കൂറിന് 11.44 പൗണ്ടായി ഉയരും. 21 വയസ്സും അതില്‍ കൂടുതലുമുള്ള ജീവനക്കാര്‍ക്ക് ദേശീയ ജീവിത വേതനത്തിന് അര്‍ഹതയുണ്ട്. നേരത്തെ 23 വയസ്സായിരുന്നു.

നിലവില്‍ ദേശീയ മിനിമം വേതനം 5.28 പൗണ്ടാണ്. 18നും 20നുമിടയിലുള്ള ദേശിയ മിനിമം വേതനം 7.49 പൗണ്ടായി ഉയര്‍ത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ വൈകുന്ന തൊഴിലുടമയ്ക്ക് ഫൈനും ഉണ്ടാകും.

Other News in this category



4malayalees Recommends