ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത

ബ്രിട്ടന്റെ പല മേഖലകളിലും മഞ്ഞുപുതച്ചു; ഈസ്റ്റര്‍ വരെ നാട്ടുകാരെ കുളിപ്പിക്കാന്‍ മഴയും; വീക്കെന്‍ഡിലേക്ക് പോകുമ്പോള്‍ ശൈത്യകാല മഴയ്ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്; മഴ ശക്തമാകുമ്പോള്‍ യാത്രാ തടസ്സത്തിനും സാധ്യത
സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ബ്രിട്ടനെ അതിശയിപ്പിച്ച് കാലാവസ്ഥ മോശമാകുന്നു. ഈസ്റ്റര്‍ വരെയുള്ള വീക്കെന്‍ഡില്‍ മഴയില്‍ കുളിക്കുമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശൈത്യകാല മഴ പെയ്തിറങ്ങുന്നതിന് പുറമെ പല ഭാഗത്തും ശക്തമായ കാറ്റും നേരിടണമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി.

രാവിലെ മുതല്‍ തന്നെ സ്‌കോട്ട്‌ലണ്ടിലെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ലോച്ച് മോര്‍ലിച്ച്, കോര്‍ഗാര്‍ഫ് എന്നിവിടങ്ങളിലെ കൃഷിയിടങ്ങള്‍ മഞ്ഞില്‍ പുതച്ചു. രാവിലെ ഉറക്കം ഉണരുമ്പോള്‍ മഞ്ഞിനെ മറികടന്നാണ് പലരും പുറത്തുവന്നത്. ഒപ്പം താപനിലയും താഴേക്ക് പതിച്ചു.

അതേസമയം കൂടുതല്‍ മഞ്ഞിനാണ് സാധ്യത രൂപപ്പെടുന്നതെന്ന് മെറ്റ് മുന്നറിയിപ്പ് നല്‍കി. 'വ്യാഴാഴ്ച രാവിലെയോടെ മഴ, മഞ്ഞ്, ആലിപ്പഴ വര്‍ഷം എന്നിവ ചേര്‍ന്ന് രാജ്യത്തിന്റെ നോര്‍ത്ത് ഭാഗങ്ങളിലേക്ക് നീങ്ങും', മെറ്റ് വ്യക്തമാക്കി. ശക്തമായ മഴയും, ഇടിമിന്നലും, ആലിപ്പഴ വര്‍ഷവും നേരിടണം. ശക്തമായ കാറ്റാണ് സൗത്ത് മേഖലയില്‍ വികസിക്കുന്നത്, അധികൃതര്‍ വ്യക്തമാക്കി.

അതിശക്തമായ മഴയ്ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശം വന്നതോടെ വ്യാഴാഴ്ച വെള്ളപ്പൊക്കത്തിനും, യാത്രാ ദുരിതത്തിനും, പവര്‍കട്ടിനും സാധ്യത പറയുന്നുണ്ട്. നോര്‍ത്തേണ്‍ അയര്‍ലണ്ട് ഈസ്റ്റ് തീരങ്ങളില്‍ വൈകുന്നേരം 5 വരെയാണ് അലേര്‍ട്ട് നിലവിലുള്ളത്.

ബസ്, ട്രെയിന്‍ യാത്രകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ യാത്രാ സമയം ഏറുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. കൂടാതെ മഴയും, റോഡിലെ വെള്ളപ്പൊക്കവും യാത്രകളെ ബാധിക്കാന്‍ സാധ്യതയുണ്ട്.

Other News in this category



4malayalees Recommends