സൗദിയില്‍ ട്രാഫിക് പിഴകള്‍ക്ക് വന്‍ തോതില്‍ ഇളവ്

സൗദിയില്‍ ട്രാഫിക് പിഴകള്‍ക്ക് വന്‍ തോതില്‍ ഇളവ്
സൗദി അറേബ്യയില്‍ ട്രാഫിക് പിഴകള്‍ക്ക് വലിയ തോതില്‍ ഇളവ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഏപ്രില്‍ 18 വരെയുള്ള പിഴകള്‍ക്ക് 50 ശതമാനവും അതിന് ശേഷം രേഖപ്പെടുത്തുന്ന പിഴകള്‍ക്ക് 25 ശതമാനവുമാണ് ഇളവ് അനുവദിക്കുക. സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും ഉത്തരവ് പ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ധനകാര്യമന്ത്രാലയവും സൗദി ഡേറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടേയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിലെ പിഴകളെല്ലാം ആറു മാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കണം. ഓരോ പിഴകളും വെവ്വെറെയോ അല്ലെങ്കില്‍ ഒന്നിച്ചോ അടക്കാം. എന്നാല്‍ പൊതു സുരക്ഷയെ ബാധിക്കുന്ന കേസുകളില്‍ ചുമത്തിയ പിഴകള്‍ക്ക് ഈ അനുകൂല്യം ബാധകമാകില്ല.

Other News in this category



4malayalees Recommends