മദ്യലഹരിയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറുണ്ടാക്കിയത് ആറ് അപകടങ്ങള്‍ ; ഒരാള്‍ മരിച്ചു, എട്ടു പേര്‍ക്ക് പരിക്ക്

മദ്യലഹരിയില്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറുണ്ടാക്കിയത് ആറ് അപകടങ്ങള്‍ ; ഒരാള്‍ മരിച്ചു, എട്ടു പേര്‍ക്ക് പരിക്ക്
മദ്യപിച്ച് കാറോടിച്ച യുവാവ് വരുത്തിയത് ആറ് അപകടങ്ങള്‍. അപകടങ്ങളില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന 30 കാരനായ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറാണ് ഹൈദരാബാദിലെ ഐടി ഇടനാഴിയില്‍ അപകടങ്ങള്‍ വരുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഹൈദരാബാദിലെ പ്രഗതി നഗറില്‍ താമസിക്കുന്ന പി ക്രാന്തി കുമാറാണ് അപകടങ്ങള്‍ക്ക് ഉത്തരവാദി. സംഭവത്തില്‍ ക്രാന്തി കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അജ്ഞാതനായ ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നത് ആറ് മാസം വരെ തടവും 2000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിനൊപ്പം മറ്റ് വകുപ്പുകള്‍ കൂടി ചേര്‍ത്ത് ക്രാന്തികുമാറിനെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

Other News in this category



4malayalees Recommends