കാനഡയിലേക്ക് സ്റ്റഡി പെര്‍മിറ്റിന് ശ്രമിച്ച നാലില്‍ മൂന്ന് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളും നിരസിക്കപ്പെടുന്നു; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ തള്ളുന്നതില്‍ 2013 മുതല്‍ വര്‍ധനവ്; ഈ വര്‍ഷം നിരസിക്കല്‍ നിരക്ക് 39 ശതമാനമായി

കാനഡയിലേക്ക് സ്റ്റഡി പെര്‍മിറ്റിന് ശ്രമിച്ച നാലില്‍ മൂന്ന് ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളും നിരസിക്കപ്പെടുന്നു; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ തള്ളുന്നതില്‍ 2013 മുതല്‍ വര്‍ധനവ്;  ഈ വര്‍ഷം നിരസിക്കല്‍ നിരക്ക് 39 ശതമാനമായി
കാനഡയിലേക്ക് സ്റ്റഡി പെര്‍മിറ്റിനായി ശ്രമിച്ച ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികളുടെ നാലില്‍ മൂന്ന് അപേക്ഷകളും 2019ലെ ആദ്യത്തെ അഞ്ച് മാസങ്ങളില്‍ കനേഡിയന്‍ ഇമിഗ്രേഷന്‍ ഒഫീഷ്യലുകള്‍ നിരസിച്ചുവെന്ന് റിപ്പോര്‍ട്ട്. പോലെസ്റ്റര്‍ സ്റ്റുഡന്റ് ഇമിഗ്രേഷന്‍ ന്യൂസിന് വേണ്ടി വെളിപ്പെടുത്തപ്പെട്ട ഐആര്‍സിസി ഡാറ്റകളാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.

ഇത് പ്രകാരം കാനഡയിലെ സ്റ്റഡി പെര്‍മിറ്റിനായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നത് 2013 മുതല്‍ വര്‍ധിച്ചിരിക്കുന്നുവെന്നും ലോകമെമ്പാട് നിന്നും ഇത്തരത്തില്‍ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ നിരസിക്കപ്പെടുന്നത് ഈ വര്‍ഷം 39 ശതമാനമായിത്തീര്‍ന്നിരിക്കുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ബാച്ചിലേര്‍സ് ഡിഗ്രി കോഴ്‌സുകള്‍ക്കായി സമര്‍പ്പിക്കപ്പെടുന്ന സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ 53 ശതമാനവും ഇത്തരത്തില്‍ നിഷേധിക്കപ്പെടുന്നുണ്ട്.

എന്നാല്‍ ഇംഗ്ലീഷ് അല്ലെങ്കില്‍ ഫ്രഞ്ച് ഫോറിന്‍ ലാംഗ്വേജായി പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ നിരസിക്കുന്നത് താരതമ്യേന കുറവാണ്. എന്നാല്‍ ഡോക്ടറേറ്റ് അപേക്ഷകളില്‍ 89 ശതമാനവും സ്വീകരിക്കപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്.വിസ അപേക്ഷകള്‍ പരിഗണിക്കുന്നത് തികച്ചും നീതിപൂര്‍വകമായിട്ടാണെന്നാണ് കാനഡയിലെ ഇമിഗ്രേഷന്‍ അഥോറിറ്റിയായ ഐആര്‍സിസിയുടെ വക്താവ് പിഇഐ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.അതായത് ചില വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകമെമ്പാട് നിന്നുമുള്ള വിസ അപേക്ഷകള്‍ പരിഗണിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

Other News in this category4malayalees Recommends