മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയം ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ബന്ധം സ്ഥാപിച്ചു ; 14 കാരിയെ ഗര്‍ഭിണിയാക്കിയ 16 വയസുകാരന്‍ അറസ്റ്റില്‍ ; സംഭവം ഇടുക്കിയില്‍

മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയം ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ബന്ധം സ്ഥാപിച്ചു ; 14 കാരിയെ ഗര്‍ഭിണിയാക്കിയ 16 വയസുകാരന്‍ അറസ്റ്റില്‍ ; സംഭവം ഇടുക്കിയില്‍
14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ പതിനാറുകാരന്‍ പോലീസിന്റെ പിടിയില്‍. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി കൗമാരക്കാരന്‍ ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കള്‍ തോട്ടം പണിക്ക് പോകുന്ന സമയത്താണ് തുടര്‍ച്ചയായ പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്കു കടുത്ത വയറുവേദന അനുഭപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രണ്ടു മാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ചാണ് പ്രതി പിടിയിലായത്. പോക്‌സോ വകുപ്പാണ് 16കാരനെതിരെ ചുമത്തിയത്. കൗമാരക്കാരനെ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കും. സമാനമായ രീതിയില്‍ പീഡനം നടന്നതിന് കഴിഞ്ഞ മാസവും മേഖലയില്‍ കേസെടുത്തിരുന്നു.

Other News in this category4malayalees Recommends