ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യുഎഇ യാത്രാവിലക്ക് നീട്ടിയതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടി പ്രവാസി സമൂഹം

ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യുഎഇ യാത്രാവിലക്ക് നീട്ടിയതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടി പ്രവാസി സമൂഹം
ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് യുഎഇ യാത്രാവിലക്ക് നീട്ടിയതോടെ ബദല്‍മാര്‍ഗങ്ങള്‍ തേടുകയാണ് പ്രവാസികള്‍. കോവിഡ് രൂക്ഷമല്ലാത്ത രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം അവിടെനിന്ന് നേരിട്ട് യുഎഇയിലേക്ക് വരാം. പക്ഷെ, അതിനും പ്രായോഗിക തടസങ്ങള്‍ നിലനില്‍ക്കുന്നതാണ് പ്രവാസികളെ കുഴക്കുന്നത്. ആയിരക്കണിക്കിന് പേരാണ് വിലക്ക് നീട്ടിയതോടെ നാട്ടില്‍ കുടുങ്ങിയത്. പുതുതായി കിട്ടിയ ജോലിയും ഉള്ള ജോലിയും പോകാതിരിക്കാന്‍ യുഎഇയില്‍ എത്തേണ്ടവരാണ് ബദല്‍മാര്‍ഗങ്ങള്‍ തേടുന്നത്. ഇന്ത്യക്കാര്‍ക്ക് നേരിട്ട് വരാന്‍ ഇപ്പോള്‍ വിലക്കില്ലാത്ത ബഹ്‌റൈന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച് യുഎഇയിലേക്ക് വരാം. പക്ഷെ, ബഹ്‌റൈനിലേക്ക് വിസ കിട്ടുന്നില്ല എന്നതാണ് പുതിയ വെല്ലുവിളി

ഖത്തര്‍ അടുത്ത ദിവസങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയുണ്ടെങ്കിലും അതൊരു വഴിയാണ്.

Other News in this category4malayalees Recommends