നമ്മള്‍ 'സ്വാഗതം 2022' വിര്‍ച്വല്‍ കലാമാമാങ്കം ഡിസംബര്‍ 31ന്

നമ്മള്‍ 'സ്വാഗതം 2022'  വിര്‍ച്വല്‍ കലാമാമാങ്കം ഡിസംബര്‍  31ന്
കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള നമ്മള്‍ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ) ക്രിസ്തുമസ്സും , പുതുവത്സരവവും ചേര്‍ത്ത് സംയുക്തമായി, നോര്‍ത്ത് അമേരിക്കന്‍ മലയാളികള്‍ക്കുവേണ്ടി ഒരു വിര്‍ച്വല്‍ ക്രിസ്തു മസ്സ് പുതുവത്സര ആഘോഷം 'സ്വാഗതം 2022 ' സംഘടിപ്പിക്കുന്നു.


നോര്‍ത്ത് അമേരിക്കയിലെ ആസ്വാദ്യകരമായ വിവിധ കലാപരിപാടികള്‍ ഡിസംബര്‍ 31, 9 .00 PM EST യ്കു ( 7 .00 PM MST or 8 .00 PM CST ) ആരംഭിക്കുന്നതായിരിക്കും. തദ് അവസരത്തില്‍ ആല്‍ബെര്‍ട്ട പ്രൊവിന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മിനിസ്റ്റര്‍ ബഹുമാനപ്പെട്ട ശ്രീ പ്രസാദ് പാണ്ഡ, കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ. പി. പ്രസാദ് എന്നിവര്‍ ആശംസാ സന്ദേശങ്ങള്‍ നല്‍കുന്നതായിരിക്കും. www.nammalonline.com/ live എന്ന ലിങ്കില്‍ ചടങ്ങുകള്‍ തദ് സമയം വീക്ഷിക്കാവുന്നതാണ് . എല്ലാവരേയും 'സ്വാഗതം 2022 ' എന്ന വിര്‍ച്വല്‍ ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു .


കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കുവേണ്ടി 'നമ്മളുടെ പള്ളിക്കുടവും ', കൂടാതെ മലയാള ഭാഷയേയും , കേരളീയ കലകളെയും പ്രോല്‍സാഹോപ്പിക്കാനും, പരിഭോഷിപ്പിക്കാനും വേണ്ടി പലവിധ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ 'NAMMAL' നടത്തിവരുന്നു . 2021 ല്‍ മാത്രം , NAMMAL അവതരിപ്പിക്കുന്ന മൂന്നാമത്തെ വിര്‍ച്വല്‍ ആഘോഷമാണ് 'സ്വാഗതം 2022 ' .


Other News in this category4malayalees Recommends