ഫീനിക്‌സ് റിച്ച്മണ്ട് മലയാളി അസോസിയേഷന്‍ 2022 കാലയളവിലേയ്ക്കുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു

ഫീനിക്‌സ് റിച്ച്മണ്ട് മലയാളി അസോസിയേഷന്‍ 2022 കാലയളവിലേയ്ക്കുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു
വാന്‍കൂവര്‍: ഫീനിക്‌സ് റിച്ച്മണ്ട് മലയാളി അസോസിയേഷന്‍ 2022 കാലയളവിലേയ്ക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തു. അരുണ്‍ ഷാജു പ്രസിഡന്റും, നീതു ജിതിന്‍ സെക്രട്ടറിയും ആയ 11 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. സുജീഷ് ജയപാലന്‍ (ട്രഷറര്‍), ഡോ.സന്‍ജു ജോണ്‍ (എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം), ജിബ്‌സണ്‍ മാത്യു ജേക്കബ് (എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം), ജോണ്‍ കെ. നൈനാന്‍ (എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം), രഘു കെ നായര്‍ (എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം), റോയി ചാക്കോ (എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം, ഷിബു രാജന്‍ (എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം), സൂര്യ ഉദയഭാനു (എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം), യൂസഫ് വൈ.ടി.എം (എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.


2018 നവംബര്‍ കേരളപ്പിറവി ദിനത്തില്‍ രൂപീകൃതമായ ഫീനിക്‌സ് റിച്മണ്ട് വാന്‍കൂവര്‍ മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ നാളുകളില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ റിപബ്ലിക് ദിനാഘോഷത്തോടെനുബന്ധിച് ആരംഭിക്കുന്നതായി പ്രസിഡന്റ് അരുണ്‍ ഷാജു അറിയിച്ചു.


വാര്‍ത്ത: ജോസഫ് ജോണ്‍ കാല്‍ഗറി


Other News in this category4malayalees Recommends