ഞങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്‌തോളാമേ! വര്‍ക്ക് ഫ്രം ഹോം തുടരാനായി ജോലി മാറാന്‍ തയ്യാറായി കാനഡയിലെ മൂന്നിലൊന്ന് ജോലിക്കാര്‍

ഞങ്ങള്‍ വീട്ടിലിരുന്ന് ജോലി ചെയ്‌തോളാമേ! വര്‍ക്ക് ഫ്രം ഹോം തുടരാനായി ജോലി മാറാന്‍ തയ്യാറായി കാനഡയിലെ മൂന്നിലൊന്ന് ജോലിക്കാര്‍

കാനഡയിലെ നല്ലൊരു ശതമാനം ജോലിക്കാരും ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നുമാത്രമല്ല ഇതിനായി ആവശ്യമെങ്കിലും ജോലിയില്‍ ഒരു മാറ്റത്തിന് പോലും ഇവര്‍ തയ്യാറാണെന്നാണ് ഇപ്‌സോസ് പോളില്‍ കണ്ടെത്തിയിരിക്കുന്നത്.


ഗ്ലോബല്‍ ന്യൂസിന് വേണ്ടി നടത്തിയ സര്‍വ്വെയിലാണ് മൂന്നിലൊന്ന് കാനഡക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരാനായി ഓഫീസ് മാറാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. ഓഫീസില്‍ തന്നെ എത്തി ജോലി ചെയ്യാന്‍ എംപ്ലോയര്‍ ആവശ്യപ്പെട്ടാല്‍ മറ്റൊരു ജോലി നോക്കുമെന്നാണ് ഇവരുടെ നിലപാട്.

18 മുതല്‍ 34 വയസ്സ് വരെ പ്രായമുള്ളവരിലാണ് പ്രധാനമായും ഈ മനസ്സിലിരുപ്പുള്ളത്. 35 മുതല്‍ 54 വരെ പ്രായമുള്ളവരില്‍ 29 ശതമാനം പേര്‍ക്കും, 55ന് മുകളില്‍ പ്രായമുള്ള 22 ശതമാനം പേര്‍ക്കുമാണ് ഈ ആഗ്രഹമുള്ളത്.

മഹാമാരി തൊഴിലിടങ്ങളില്‍ അതിശക്തമായ പ്രത്യാഘാതമാണ് സൃഷ്ടിച്ചതെന്ന് ഇപ്‌സോസ് സീനിയര്‍ വൈസ് പ്രസിഡന്റ് സിയാന്‍ സിംപ്‌സണ്‍ പറഞ്ഞു. അതുകൊണ്ട് തന്നെ പല കനേഡിയന്‍ ജോലിക്കാര്‍ക്കും ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ താല്‍പര്യമില്ല. ഇത് മഹാമാരിയുടെ ദീര്‍ഘകാല പ്രത്യാഘാതമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends