'ഇല്ല.., ഞാന്‍ വെറുതെ വിടില്ല'; വൈറലായി പൃഥ്വിയുടെ പിറന്നാള്‍ ആശംസ

'ഇല്ല.., ഞാന്‍ വെറുതെ വിടില്ല'; വൈറലായി പൃഥ്വിയുടെ പിറന്നാള്‍ ആശംസ
മലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാല്‍ ഇന്ന് 62 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ പ്രിയതാരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഇപ്പോഴിതാ പ്രിയതാരത്തിന് പൃഥ്വിരാജ് നല്‍കിയ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

'ഇല്ല.. ഞാന്‍ വെറുതെ വിടില്ല! അടുത്ത വര്‍ഷം വീണ്ടും വരും..' എന്നാണ് ബ്രോ ഡാഡിയിലെ ഒരു ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം പിറന്നാള്‍ ആശംസയും. മോഹന്‍ലാലിനെ നായനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി.

ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ അടുത്തവര്‍ഷം തുടങ്ങുമെന്ന സൂചനയാണ് ഇതിലൂടെ പൃഥ്വി നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം വന്‍ വിജയമായിരുന്നു.


Other News in this category



4malayalees Recommends