ഭാരത് ബോട്ട് ക്ലബ്ബ് പിക്‌നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു

ഭാരത് ബോട്ട് ക്ലബ്ബ് പിക്‌നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലും പ്രാന്തപ്രദേശങ്ങളിലും വസിക്കുന്ന വള്ളം കളി പ്രേമികളായ മലയാളികളുടെ സംഘടനയായ 'ഭാരത് ബോട്ട് ക്ലബ്ബ്' പിക്‌നിക്കും ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവും സംയുക്തമായി ആഘോഷിച്ചു.


ആഗസ്റ്റ് 13ാം തിയ്യതി ശനിയാഴ്ച ന്യൂജേഴ്‌സിയിലുള്ള പാസ്സാക്ക് ബ്രൂക് കൗണ്ടി പാര്‍ക്കില്‍ വെച്ചായിരുന്നു വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. കോവിഡ് മഹാമാരിമൂലം ഏതാനും വര്‍ഷങ്ങളായി ബോട്ട് ക്ലബ്ബിന്റെ പ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു.


പ്രസിഡന്റ് വിശ്വനാഥന്‍ കുഞ്ഞുപിള്ള, സെക്രട്ടറി വിശാല്‍ വിജയന്‍, ട്രഷറര്‍ സജി താമരവേലില്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍, ക്യാപ്റ്റന്‍ മനോജ് ദാസ്, രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്.


ഭാരതത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി ക്ലബ്ബ് അംഗങ്ങളുടെ ആദരവും അഭിമാനവും പ്രകടിപ്പിച്ചു.


പിക്‌നിക്കില്‍ നടന്ന കായിക മത്സരങ്ങളുടെ നിയന്ത്രണം സജി താമരവേലിലും രാധാകൃഷ്ണന്‍ കുഞ്ഞുപിള്ളയും ഏറ്റെടുത്തപ്പോള്‍, വിഭവസമൃദ്ധമായ ഭക്ഷണ കലവറയുടെ ഉത്തരവാദിത്വം കോശി ചെറിയാന്റെയും വൈസ് പ്രസിഡന്റ് സാബു വര്‍ഗീസിന്റെയും കൈയ്യില്‍ ഭദ്രമായിരുന്നു.


മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ അജീഷ് നായര്‍ സമ്മനദാനം നിര്‍വ്വഹിച്ചു.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


Other News in this category4malayalees Recommends