കാനഡയിലേക്കുള്ള കുടിയേറ്റക്കാര്‍ ഫോണ്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍; 2022ല്‍ മാത്രം നടന്നത് 2769 ഫോണ്‍ ബാങ്കിംഗ് തട്ടിപ്പുകള്‍

കാനഡയിലേക്കുള്ള കുടിയേറ്റക്കാര്‍ ഫോണ്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി അധികൃതര്‍;  2022ല്‍ മാത്രം നടന്നത് 2769 ഫോണ്‍ ബാങ്കിംഗ് തട്ടിപ്പുകള്‍

കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ അപേക്ഷകര്‍ ഫോണ്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ അല്ലെങ്കില്‍ പണത്തട്ടിപ്പുകള്‍ എന്നിവയ്ക്ക് ഇരകളാകാതിരിക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കുടിയേറ്റ അപേക്ഷകരെ ബോധവല്‍ക്കരിക്കാനായി ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) എല്ലാ മാര്‍ച്ചിനെയും ഫ്രൗഡ് പ്രിവെന്‍ഷന്‍ മാസമായി ആചരിച്ച് വരുന്നുണ്ട്.


കാനഡയിലെ കുടിയേറ്റക്കാരുടെ ജീവിതത്തെ കടുത്ത രീതിയില്‍ ബാധിക്കുന്ന ഇത്തരം പലവിധ തട്ടിപ്പുകളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ഐആര്‍സിസി ഇതിലൂടെ ലക്ഷ്യമിടുന്നത്.സമീപകാലത്തായി കാനഡയില്‍ കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ഫോണ്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ പെരുകുന്നുവെന്നാണ് കനേഡിയന്‍ ആന്റി ഫ്രൗഡ് സെന്റര്‍ (സിഎഎഫ്‌സി) കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാര്‍ ഇരകളെ ഫോണില്‍ ബന്ധപ്പെടുകയാണീ തട്ടിപ്പിലൂടെ ചെയ്യുന്നത്.

2020ന് ശേഷം ഇത്തരം തട്ടിപ്പുകളില്‍ 1600 എണ്ണത്തിലധികം പെരുപ്പമാണുണ്ടായിരിക്കുന്നത്. 2019 ജനുവരിക്കും സെപ്റ്റംബര്‍ 30നും ഇടയില്‍ ഇത്തരം 1147 തട്ടിപ്പുകള്‍ നടന്ന സ്ഥാനത്താണീ വര്‍ധനവുണ്ടായിരിക്കുന്നത്. ഇത്തരം തട്ടിപ്പുകള്‍ 2021ല്‍ 2212 ആയും 2022ല്‍ 2769 ആയുമാണ് വര്‍ധിച്ചിരിക്കുന്നത്.ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്നും നേരിയ സംശയം തോന്നിയാല്‍ പോലും പണം ട്രാന്‍സ്ഫര്‍ ചെയ്യരുതെന്നും അധികൃതരെ അറിയിക്കണമെന്നും ബന്ധപ്പെട്ടവര്‍ കുടിയേറ്റക്കാര്‍ക്ക് മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends