കാനഡയില്‍ കണ്‍സ്യൂമര്‍ ഡെബ്റ്റ് 2023ലെ ആദ്യ ക്വാര്‍ട്ടറില്‍ പുതിയ റെക്കോര്‍ഡിലെത്തി;കടബാധ്യത 2.32 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചു; പലിശനിരക്കും നാണയപ്പെരുപ്പവുമേറിയതിനാല്‍ കാനഡക്കാര്‍ കൂടുതല്‍ ക്രെഡിറ്റ് പ്രൊഡക്ടുകള്‍ ഉപയോഗിച്ചതിന്റെ ഫലം

കാനഡയില്‍ കണ്‍സ്യൂമര്‍ ഡെബ്റ്റ് 2023ലെ ആദ്യ ക്വാര്‍ട്ടറില്‍ പുതിയ റെക്കോര്‍ഡിലെത്തി;കടബാധ്യത 2.32 ട്രില്യണ്‍ ഡോളറായി വര്‍ധിച്ചു; പലിശനിരക്കും നാണയപ്പെരുപ്പവുമേറിയതിനാല്‍ കാനഡക്കാര്‍ കൂടുതല്‍ ക്രെഡിറ്റ് പ്രൊഡക്ടുകള്‍ ഉപയോഗിച്ചതിന്റെ ഫലം
കാനഡയില്‍ കണ്‍സ്യൂമര്‍ ഡെബ്റ്റ് അഥവാ ഉപഭോക്തൃ കടം 2023ലെ ആദ്യ ക്വാര്‍ട്ടറില്‍ പുതിയ റെക്കോര്‍ഡിലെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഇത് പ്രകാരം കടബാധ്യത 2.32 ട്രില്യണ്‍ ഡോളറിലാണെത്തിയിരിക്കുന്നത്.ബുധനാഴ്ച പുറത്ത് വന്ന ട്രാന്‍സ് യൂണിയന്റെ പുതിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. എല്ലാ ക്രെഡിറ്റ് പ്രൊഡക്ടുകളിലൂടെയും കനേഡിയന്‍മാര്‍ എടുത്ത കടമാണിത്. രാജ്യത്ത് പലിശനിരക്ക് വര്‍ധിക്കുകയും നാണയപ്പെരുപ്പമേറുകയും ചെയ്ത സാഹചര്യത്തില്‍ അവയില്‍ നിന്ന് ആശ്വാസം തേടിയാണ് മിക്കവരും ഇത്തരത്തില്‍ കടമെടുക്കല്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇത് പ്രകാരം കടമെടുത്ത കാനഡക്കാരുടെ എണ്ണം 30.6 മില്യണായാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.9 ശതമാനം വര്‍ധനവാണിക്കാര്യത്തിലുണ്ടായിരിക്കുന്നത്. നിലവിലുള്ള കടത്തിനൊപ്പം കണ്‍സ്യൂമര്‍മാര്‍ കൂടുതലായി ക്രെഡിറ്റ് പ്രൊഡക്ടുകള്‍ പ്രയോജനപ്പെടുത്തിയതിലെ വര്‍ധനവ് 6.2 ശതമാനമാണ്. ജനറേഷന്‍ ഇസഡ് കണ്‍സ്യൂമര്‍മാരും പുതിയവരും ക്രെഡിറ്റ് മാര്‍ക്കറ്റിലേക്ക് പ്രവേശിച്ചതാണ് കണ്‍സ്യൂമര്‍ കടം പുതിയ റെക്കോര്‍ഡിലെത്തുന്നതിന് കാരണമായിരിക്കുന്നതെന്നാണ് ട്രാന്‍സ് യൂണിയന്‍ പറയുന്നത്.

ഉയര്‍ന്ന ക്രെഡിറ്റ് ബാലന്‍സുകള്‍ കാരണം മാസാന്തം അടക്കേണ്ടുന്ന പേമെന്റുകളെ വര്‍ധിപ്പിച്ചത് കണ്‍സ്യൂമര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദമേറ്റുകയും ഇതിനെ തുടര്‍ന്ന് മോര്‍ട്ട്‌ഗേജുകള്‍ പോലുള്ള പേമെന്റുകള്‍ അടക്കാന്‍ അധിക ഡിസ്‌പോസിബിള്‍ ഇന്‍കത്തിന് വഴി തേടുകയും ചെയ്തതാണ് ഇത്തരത്തില്‍ ക്രെഡിറ്റ് പ്രൊഡക്ടുകള്‍ അധികമായി ഉപയോഗിക്കുന്നതിന് കാനഡക്കാരെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്. ശരാശരി ലൈന്‍ ഓഫ് ക്രെഡിറ്റ് മാസാന്ത അടവ് 436 ഡോളറായി അഥവാ 43 ശതമാനം വാര്‍ഷിക വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മാസാതന്ത മോര്‍ട്ട്‌ഗേജ് തിരിച്ചടവ് 2032 ഡോളര്‍ അഥവാ 15 ശതമാനം വാര്‍ഷിക വര്‍ധനവാണ് പ്രകടിപ്പിച്ചിരിക്കുന്നത്. മിനിമം വേണ്ടുന്നതിലും 2.6 ഇരട്ടിയായാണ് ശരാശരി ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകള്‍ ഏറിയിരിക്കുന്നത്.

Other News in this category4malayalees Recommends