ഇസ്രയേല്‍ ആക്രമണം മധ്യസ്ഥ ശ്രമങ്ങളെ ബാധിക്കുമെന്ന് ഖത്തര്‍

ഇസ്രയേല്‍ ആക്രമണം മധ്യസ്ഥ ശ്രമങ്ങളെ ബാധിക്കുമെന്ന് ഖത്തര്‍
ഗാസ മുനമ്പില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ ആക്രമണം പുനരാരംഭിച്ച ഇസ്രയേല്‍ നടപടി നിരാശയുളവാക്കുന്നതെന്ന് ഖത്തര്‍.

ഇരു വിഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഇസ്രയേലിന്റെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള ശ്രമങ്ങള്‍ തുടരാന്‍ മധ്യസ്ഥര്‍ക്കൊപ്പം ഖത്തര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും അധികൃതര്‍ പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തിരിച്ചടിയാകുകയാണ് ഇസ്രയേല്‍ ബോംബാക്രമണം.

Other News in this category



4malayalees Recommends