ഗസ്സ ; ചികിത്സയ്ക്കായി കൂടുതല്‍ പേര്‍ ഖത്തറില്‍

ഗസ്സ ; ചികിത്സയ്ക്കായി കൂടുതല്‍ പേര്‍ ഖത്തറില്‍
ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുമായി ഖത്തര്‍ അമിരി വ്യോമസേന വിമാനം ദോഹയിലെത്തി. യുദ്ധത്തിനിടയില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളും അടക്കം പലസ്തീനികളുടെ 16ാമത് സംഘമാണ് വ്യാഴാഴ്ച എത്തിയത്. 1500 പലസ്തീനികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കുമെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ മുതല്‍ വിവിധ ഘട്ടങ്ങളിലായി വിദേശകാര്യ മന്ത്രാലയവും ആരോഗ്യമന്ത്രാലയവും ഈജിപ്ഷ്യന്‍ സര്‍ക്കാരുമായി സഹകരിച്ച് നിരവധി പേരെ ഖത്തറിലെത്തിച്ചു.

Other News in this category4malayalees Recommends