കാനഡയില്‍ 'കറക്ട്' കോഴ്‌സിന് ചേര്‍ന്നില്ലെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്ക് ക്യൂ നില്‍ക്കേണ്ടി വരും; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആവശ്യപ്പെടുന്ന ജോലികള്‍ക്കുള്ള കോഴ്‌സുകളില്‍ ചേര്‍ന്നാല്‍ കാര്യം നടക്കുമെന്ന് വിദഗ്ധര്‍

കാനഡയില്‍ 'കറക്ട്' കോഴ്‌സിന് ചേര്‍ന്നില്ലെങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്ക് ക്യൂ നില്‍ക്കേണ്ടി വരും; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ആവശ്യപ്പെടുന്ന ജോലികള്‍ക്കുള്ള കോഴ്‌സുകളില്‍ ചേര്‍ന്നാല്‍ കാര്യം നടക്കുമെന്ന് വിദഗ്ധര്‍
കാനഡയില്‍ ഏത് വിധേയനയും എത്തിച്ചേരുക. അത് സംഭവിച്ചാല്‍ പിന്നെ ജീവിതം ശുഭം എന്നാണ് ആളുകളുടെ ധാരണ. എന്നാല്‍ ഏതെങ്കിലും ജോലിയിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുവരികയെന്ന പഴയ നിലപാട് കാനഡ തിരുത്തിക്കഴിഞ്ഞു. ഇനി ആ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമുള്ള വിദഗ്ധരായ കുടിയേറ്റക്കാര്‍ വരികയെന്നതാണ് അവരുടെ ആവശ്യം.

ഏതെങ്കിലും കോഴ്‌സിന് ചേര്‍ന്ന് കാനഡയില്‍ എത്തിയാല്‍ പഠനശേഷം ജോലി ചിലപ്പോള്‍ സ്വപ്‌നത്തില്‍ പോലും കിട്ടിയേക്കില്ല. ഈ സാഹചര്യത്തില്‍ 'കറക്ട്' കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത് സുപ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. ശരിയായ കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ജോലി ലഭിക്കാതെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ ശരാശരിയില്‍ താഴ്ന്ന ജോലിക്കായി കാത്തുനില്‍ക്കേണ്ടി വരില്ല.

നഴ്‌സിംഗ്, ഹെല്‍ത്ത്‌കെയര്‍ മേഖല തന്നെയാണ് കാനഡയിലെ തിളങ്ങുന്ന തൊഴില്‍ മേഖലകള്‍. കൂടാതെ ഡാറ്റാ അനാലിസിസ്, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ബിസിനസ്സ് ഡെവലപ്‌മെന്റ്, ബിസിനസ്സ് ഇന്റലിജന്‍സ് അനാലിസിസ്, ക്ലൗഡ് ആര്‍ക്കിടെക്ചര്‍, സെക്യൂരിറ്റി അനാലിസിസ്, ഫാര്‍മസി എന്നിവയും മികച്ച സാധ്യത നല്‍കുന്നു.

ഈ ഓരോ മേഖലയിലും 5000 തൊഴില്‍ അവസരങ്ങള്‍ വീതമുണ്ട്. ഒപ്പം 70,000 മുതല്‍ 1.37 ലക്ഷം കനേഡിയന്‍ ഡോളര്‍ വരെ വാര്‍ഷിക വരുമാനവും ലഭിക്കും. ഡ്രൈവിംഗ്, ഹെയര്‍സ്‌റ്റൈലിംഗ്, കാര്‍പെന്‍ട്രി, ഇലക്ട്രിക്കല്‍ ജോലി, പ്ലംബിംഗ്, മേസണ്‍ ജോലികള്‍ക്കും വലിയ ഡിമാന്‍ഡാണുള്ളത്. കാനഡയ്ക്ക് ആവശ്യമുള്ള തൊഴില്‍ മേഖലകള്‍ കണ്ടറിഞ്ഞ് കോഴ്‌സ് ചെയ്യുകയാണ് വഴിയാധാരമായി പോകാതിരിക്കാനുള്ള പോംവഴി.

Other News in this category4malayalees Recommends