ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍

ഹലാല്‍ ഹോം ലോണുമായി ട്രൂഡോ; മുസ്ലീങ്ങള്‍ക്ക് വീട് സ്വന്തമാക്കാന്‍ പ്രത്യേക മോര്‍ട്ട്‌ഗേജ് വരുന്നു; കനേഡിയന്‍ ഗവണ്‍മെന്റ് നീക്കത്തിനെതിരെ ചോദ്യങ്ങള്‍ക്കൊപ്പം രൂക്ഷമായ വിമര്‍ശനവുമായി ജനങ്ങള്‍
മുസ്ലീം വിഭാഗങ്ങള്‍ക്ക് ഭവനങ്ങള്‍ സ്വന്തമാക്കാനുള്ള വഴികളുടെ ഭാഗമായി ഹലാല്‍ ഹോം ലോണ്‍ ഒരുക്കാന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ശരിയത്ത് അനുസരിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കുന്ന ഹലാല്‍ മോര്‍ട്ട്‌ഗേജുകള്‍ ആരംഭിക്കാനുള്ള സാധ്യതയാണ് ട്രൂഡോ തേടുന്നത്.

ഭവനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. മുസ്ലീം കനേഡിയന്‍സിന് പ്രാമുഖ്യം നല്‍കുന്നതാണ് പദ്ധതി. ഇതിനിടെ വിദേശികള്‍ രാജ്യത്ത് വീട് വാങ്ങുന്നതിനുള്ള നിരോധനം ട്രൂഡോ ഗവണ്‍മെന്റ് ദീര്‍ഘിപ്പിച്ചു.

അതേസമയം ഹലാല്‍ മോര്‍ട്ട്‌ഗേജ് ആരംഭിക്കാനുള്ള നീക്കങ്ങള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്കും. ചോദ്യങ്ങള്‍ക്കും ഇടയാക്കുകയാണ്. ഏപ്രില്‍ 16ന് അവതരിപ്പിച്ച ഫെഡറല്‍ ബജറ്റില്‍ ഇത് സംബന്ധിച്ച നയങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. സാമ്പത്തിക സ്ഥാപനങ്ങളുമായും, വിവിധ സമുദായങ്ങളുമായും ചര്‍ച്ച തുടങ്ങിയതായി ധനമന്ത്രി ക്രിസ്‌റിയ ഫ്രീലാന്‍ഡ് വ്യക്തമാക്കി. എന്നാല്‍ മതത്തിന്റെ പേരില്‍ കാനഡയില്‍ ടാക്‌സ് രീതിയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് എന്തിനെന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്.


Other News in this category4malayalees Recommends