USA

യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റത്തില്‍ വന്‍ ഇടിവ് ; കാരണം ട്രംപിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങള്‍; വിസ അപേക്ഷകള്‍ തളളുന്നത് വര്‍ധിച്ചു; കുടിയേറ്റത്തിനായുള്ള കടമ്പകള്‍ കര്‍ക്കശമാക്കി; രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കടുത്ത ഭീഷണി
യുഎസിലേക്കുള്ള നിയമപരമായ കുടിയേറ്റത്തില്‍ സമീപകാലത്ത് കടുത്ത താഴ്ചയുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ട്രംപ് ഭരണകൂടം കുടിയേറ്റക്കാരോടുള്ള നിലപാടുകള്‍ കടുപ്പിച്ചതിനെ തുടര്‍ന്നാണ് നിയമപരമായ കുടിയേറ്റത്തില്‍ ഇത്തരത്തില്‍ ഇടിവുണ്ടായിരിക്കുന്നത്. അമേരിക്ക ഇനി കുടിയേറ്റക്കാരുടെ രാജ്യമായി തുടരില്ലെന്നാണ് 2018 ആദ്യം യുഎസ്‌സിഐഎസ് വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കക്കാരെ സംരക്ഷിക്കുന്നതിനും രാജ്യത്തെ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിനും അതിനായി കുടിയേറ്റം വെട്ടിച്ചുരുക്കുന്നതിനുമുള്ള നയങ്ങളുമായി മുന്നോട്ട് പോകുമെന്നും ഈ ഏജന്‍സി തറപ്പിച്ച് പറഞ്ഞിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ രണ്ട് വര്‍ഷത്തിനിടയില്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റം ദുസ്സഹമായ

More »

യുഎസിലെ മെറിറ്റ് ബേസ്ഡ് ഇമിഗ്രേഷന്‍ പ്ലാന്‍ ഇന്ത്യക്കാരെ എത്തരത്തില്‍ ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നു; എച്ച്1ബി വിസകള്‍ കിട്ടാന്‍ പ്രയാസമായ സാഹചര്യത്തില്‍ പുതിയ പ്ലാന്‍ ഇന്ത്യക്കാര്‍ക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന ചോദ്യം ഉയരുന്നു
യുഎസിലേക്കുള്ള കുടിയേറ്റത്തെ തീര്‍ത്തും മെറിറ്റ് അടിസ്ഥാനത്തില്‍ നിശ്ചയിക്കാനുള്ള പുതിയ ഇമിഗ്രേഷന്‍ പരിഷ്‌കാരവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട് പോവുകയാണല്ലോ. ഇത് യുഎസിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ എത്തരത്തിലാണ് ബാധിക്കുകയെന്ന ചര്‍ച്ചകള്‍ കൊഴുക്കാനും തുടങ്ങിയിട്ടുണ്ട്. എച്ച്1ബി വിസകള്‍ നല്‍കുന്നതില്‍ ട്രംപ് കടുത്ത നടപടികള്‍

More »

യുഎസ് അടക്കമുള്ള പരമ്പരാഗത ക്രിസ്ത്യന്‍ രാജ്യങ്ങളിലേക്കുള്ള മുസ്ലീം കുടിയേറ്റത്തിന് പരിധിയേര്‍പ്പെടുത്തുന്നത് രാജ്യസ്‌നേഹപരമായ തീരുമാനം; വിവാദ പരാമര്‍ശവുമായി യുഎസ് കര്‍ദിനാള്‍; ട്രംപിന്റെ മുസ്ലീം കുടിയേറ്റ വിരുദ്ധതയെ പിന്തുണച്ച് റേയ്മണ്ട്
യുഎസ് പരമ്പരാഗതമായി ക്രിസ്ത്യന്‍ രാജ്യങ്ങളായ ഇടങ്ങളിലേക്കുള്ള മുസ്ലീം കുടിയേറ്റത്തിന് പരിധികള്‍ ഏര്‍പ്പെടുത്തുന്നത് രാജ്യസ്‌നേഹപരമായ തീരുമാനമാണെന്ന് പ്രശംസിച്ച് യുഎസ് കര്‍ദിനാള്‍ റേയ്മണ്ട് എല്‍ ബുര്‍ക് രംഗത്തെത്തി. മേയ് 17ന് റോമില്‍ വച്ച് നടന്ന പ്രോ-ലൈഫ് ആന്‍ഡ് പ്രോ-ഫാമിലി കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് അദ്ദേഹം നിര്‍ണായകമായ നിലപാട്

More »

യുഎസില്‍ നിന്നും മെക്‌സിക്കോയിലേക്ക് തിരിച്ചെത്തുന്ന കുടിയേറ്റക്കാര്‍ പെരുകുന്നു; കാരണം ട്രംപിന്റെ കുടിയേറ്റ ദ്രോഹനടപടികള്‍; മൊത്തത്തില്‍ 1.5 മില്യണ്‍ പേരെത്തിയത് കണക്കില്‍ പെടാതെ പോകുന്നു; 1990 കളിലുള്ളതിനേക്കാള്‍ നാലിരട്ടി പെരുപ്പം
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളെടുക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ യുഎസില്‍ നിന്നും തെക്കോട്ട് സഞ്ചരിച്ച് മെക്‌സിക്കോയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സമീപകാലത്ത് മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി കടന്ന് യുഎസിലേക്ക് ആയിരക്കണക്കിന് കുടിയേറ്റക്കാര്‍

More »

സൗത്ത് ഫ്‌ലോറിഡയിലെ ബ്രോവാര്‍ഡ് കൗണ്ടിയിലേക്കും പാം ബീച്ച് കൗണ്ടിയിലേക്കും ട്രംപ് അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ ഒഴുക്കി വിടാനൊരുങ്ങുന്നു; ആഴ്ച തോറും വിമാനമാര്‍ഗം നൂറിലധികം കുടിയേറ്റക്കാരെത്തും; നേരിടാന്‍ സജ്ജരായി അധികാരികള്‍
യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് എത്തിച്ചേരുന്ന അഭയാര്‍ത്ഥികളുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നതിനാല്‍  ഫെഡറല്‍ ഗവണ്‍മെന്റ് തങ്ങളുടെ പ്രദേശത്തേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ഒഴുക്കി വിടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അതിനെ നേരിടാന്‍ തങ്ങള്‍ തയ്യാറെടുത്ത് വരുന്നുവെന്നും വെളിപ്പെടുത്തി സൗത്ത് ഫ്‌ലോറിഡയിലെ ഒഫീഷ്യലുകള്‍ രംഗത്തെത്തി.  ബ്രോവാര്‍ഡ്

More »

യുഎസിലെ ഇമിഗ്രേഷന്‍ നയം അടിമുടി അഴിച്ച് പണിയുമെന്ന് ട്രംപ്; മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ വ്യവസ്ഥ നടപ്പിലാക്കും; ഗ്രീന്‍കാര്‍ഡും പിആറും നല്‍കുക കഴിവ് മാനദണ്ഡമാക്കി മാത്രം; കുടിയേറ്റം കടുത്ത പ്രയാസമേറിയതാകും
യുഎസിലെ ഇമിഗ്രേഷന്‍ നയം അടിമുടി അഴിച്ച് പണിയുന്നതിനുള്ള പുതിയ നിര്‍ദേശവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇത് പ്രകാരം രാജ്യത്ത് മെറിറ്റിനെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ വ്യവസ്ഥ സജ്ജമാക്കാനാണ് ട്രംപ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലുള്ള കുടിയേറ്റ വ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി വിദേശികളെ കഴിവിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണന നല്‍കി ഇവിടേക്ക് കുടിയേറാന്‍

More »

യുഎസിലെ ജനസംഖ്യ മുമ്പില്ലാത്ത വിധം ചുരുങ്ങുന്നു; പ്രധാന കാരണം കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് കൈക്കൊള്ളുന്ന കടുത്ത നടപടികള്‍; തല്‍ഫലമായി സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ചുരുങ്ങും; 1937ന് ശേഷം ജനസംഖ്യാ വളര്‍ച്ച 2018ല്‍ ഏറ്റവും താഴ്ന്ന ഗതിയില്‍
യുഎസ് പ്രസിഡന്റ് യുഎസിലേക്ക് വരുന്ന കുടിയേറ്റക്കാര്‍ക്ക് നേരെ കടുത്ത നടപടികളെടുക്കുന്നത് തുടര്‍ന്നാല്‍  അമേരിക്കയിലെ ജനസംഖ്യ ചുരുങ്ങി പരിതാപകരമായ അവസ്ഥയിലെത്തുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. ഇത്തരത്തില്‍ യുഎസിലെ ജനസംഖ്യ കുറയുന്നത് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും സാമൂഹിക സ്ഥിരതയും രാഷ്ട്രീയവിവേകവും

More »

യുഎസ് പൗരത്വം, ഗ്രീന്‍കാര്‍ഡുകള്‍ എന്നിവയ്ക്കായി ഒരു മില്യണിലധികം കുടിയേറ്റക്കാര്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ചു;പുതിയ സംവിധാനത്തിലൂടെ അപേക്ഷിക്കാന്‍ ഏറെ സൗകര്യം; സ്റ്റാറ്റസ് ചെക്ക് ചെയ്യാം; അറിയിപ്പുകള്‍ യഥാസമയം ലഭിക്കും; കാത്തിരിപ്പ് സമയം കുറഞ്ഞു
യുഎസ് പൗരത്വം, ഗ്രീന്‍കാര്‍ഡുകള്‍ എന്നിവയ്ക്കായി ഒരു മില്യണിലധികം കുടിയേറ്റക്കാര്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ചുവെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു.നിയമപരമായ കുടിയേറ്റക്കാര്‍ക്ക് ഓണ്‍ലൈനിലൂടെ  ഇമിഗ്രേഷന്‍ ബെനഫിറ്റുകള്‍ക്കായി അപേക്ഷിക്കുന്ന യുഎസ് ഗവണ്‍മെന്റ് അവസരമേകാന്‍ തുടങ്ങിയത് മുതലുള്ള കണക്ക് പ്രകാരമാണ് ഇത്രയധികം പേര്‍ ഇത്തരത്തില്‍ അപേക്ഷിച്ചിരിക്കുന്നത്.

More »

യുഎസില്‍ പബ്ലിക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്ന നിയമാനുസൃത കുടിയേറ്റക്കാരെയും നാടു കടത്താനുള്ള നിര്‍ദേശവുമായി ട്രംപ് ഭരണകൂടം; ലക്ഷ്യം താഴ്ന്ന വരുമാനക്കാരുടെ കുടിയേറ്റം നിയന്ത്രിക്കല്‍; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഭീഷണി
ട്രംപ് ഭരണകൂടം മുന്നോട്ട് വച്ചിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുടിയേറ്റക്കാരെ നാടു കടത്തുന്ന നടപടികള്‍ അനായാസമായിത്തീരുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അതായത് പബ്ലിക്ക് ബെനഫിറ്റുകള്‍ ഉപയോഗിക്കുന്ന കുടിയേറ്റക്കാരെ നാടു കടത്തുന്നതിനാണ് കര്‍ക്കശമായ നിര്‍ദേശങ്ങളുമായി ട്രംപ് സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. യുഎസിലെ നിയമാനുസൃത

More »

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ; തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച് യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ എപ്പോള്‍, എവിടെ വെച്ചാണ് കൂടിക്കാഴ്ച നടക്കുക എന്നതിനെ കുറിച്ച് വ്യക്തമായ

ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായി, രൂക്ഷ വിമര്‍ശനവുമായി ട്രംപ്

കഴിഞ്ഞ ദിവസം തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും കടന്നാക്രമിച്ച് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റേയും കമലയുടേയും പ്രസംഗം തനിക്കെതിരായ വധശ്രമത്തിന് കാരണമായെന്ന് ട്രംപ് പറഞ്ഞു. തന്നെ കൊല്ലാന്‍ വന്ന ആള്‍ ബൈഡനേയും കമലയേയും

ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം ; മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് പിടികൂടി, പിടിയിലായത് 58 കാരന്‍

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിന് നേരെ വീണ്ടും ആക്രമണത്തിന് ശ്രമം. ഫ്‌ലോറിഡയില്‍ ട്രംപ് ഗോള്‍ഫ് കളിക്കുമ്പോഴാണ് സംഭവം. എന്നാല്‍ മറഞ്ഞിരുന്ന അക്രമിയെ വെടിവെയ്ക്കും മുന്‍പ് തന്നെ സീക്രറ്റ് സര്‍വീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. 58 വയസ്സുകാരനായ റയന്‍ വെസ്ലി

ട്രംപിനേയും കമലയേയും വിമര്‍ശിച്ച് മാര്‍പാപ്പ ; യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ' ചെറിയ തിന്മയെ ' തിരഞ്ഞെടുക്കാന്‍ ആഹ്വാനം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനേയും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസിനേയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. കുടിയേറ്റക്കാരെ പുറത്താക്കുമെന്ന നയം

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും

ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആഥിതേയത്വം വഹിക്കും. സെപ്റ്റംബര്‍ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും.

വലിയ വില നല്‍കേണ്ടിവരും ; തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ട്രംപ്

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസിന് പിന്തുണയുമായെത്തിയ ഗായിക ടെയിലര്‍ സ്വിഫ്റ്റിന് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ടെയ്ലര്‍ സ്വിഫ്റ്റ് വലിയ വില നല്‍കേണ്ടിവരുമെന്നാണ് ട്രംപ് പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പ് നടക്കുന്ന കമലട്രംപ് ആദ്യ സംവാദം ഇന്നലെ നടന്നിരുന്നു.