Australia

ഓസ്ട്രേലിയയിലെ നിരവധി സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലായ്മ പെരുകുന്നു ; മില്യണ്‍ കണക്കിന് പേര്‍ ദുരിതത്തില്‍; പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ തൊട്ടടുത്തില്ലാത്ത പ്രദേശങ്ങള്‍ പെരുകുന്നു
ഓസ്ട്രേലിയയിലെ വിവിധ സബര്‍ബുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വര്‍ധിച്ച് വരുന്നുവെന്നും അത് കാരണം ഇവിടങ്ങളില്‍ കഴിയുന്ന മില്യണ്‍ കണക്കിന് പേര്‍ക്ക് വര്‍ഷം തോറും വന്‍ തുകകള്‍ അധികമായി ചെലവഴിക്കേണ്ടി വരുന്നുവെന്നുമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം മെല്‍ബണിന്റെ ഔട്ടര്‍ സബര്‍ബുകളില്‍ ജീവിക്കുന്ന 1.4 മില്യണ്‍ പേര്‍ക്കും സിഡ്നി, ബ്രിസ്ബാന്‍ എന്നിവിടങ്ങളിലെ സബര്‍ബുകളില്‍ കഴിയുന്ന ഓരോ മില്യണ്‍ പേര്‍ക്കും ഈ വക പ്രയാസങ്ങളുണ്ട്. ഇതിന് പുറമെ പെര്‍ത്തിലെയും അഡലെയ്ഡിലെയും സബര്‍ബുകളില്‍ കഴിയുന്ന ആയിരക്കണക്കിന് പേര്‍ക്കും ഇത്തരം ബുദ്ധിമുട്ടുകളും അധികച്ചെലവുകളും അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നും വെളിപ്പെട്ടിരിക്കുന്നു. ഇത്തരക്കാര്‍ക്ക് പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട് സൗകര്യം നടന്നെത്താവുന്ന അകലത്തില്ലാത്ത

More »

ഓസ്ട്രേലിയയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി വഴി സൈബര്‍ ക്രിമിനലുകള്‍ വ്യക്തികളുടെ ഐഡന്റിറ്റികള്‍ വന്‍തോതില്‍ മോഷ്ടിക്കുന്നു; കൃത്രിമമായ തിരിച്ചറിയല്‍ രേഖകളിലൂടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തുന്നു
ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സിയുടെ പക്കലുള്ള വിവരങ്ങളിലൂടെ സൈബര്‍ ക്രിമിനലുകള്‍ ഓസ്ട്രേലിയക്കാരുടെ ഐഡന്റിറ്റികള്‍ വന്‍ തോതില്‍ മോഷ്ടിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഒരു ക്രെഡിറ്റ് റിപ്പോര്‍ട്ടിംഗ് ഏജന്‍സി  രംഗത്തെത്തി. കൃത്രിമമായ ഡ്രൈവേര്‍സ് ലൈസന്‍സ്, മെഡികെയര്‍ നമ്പറുകള്‍ എന്നിവയടക്കമുള്ള വ്യാജമായ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആര്‍ക്കും ക്രെഡിറ്റ്

More »

ഓസ്ട്രേലിയ കാണാനെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ 2018ല്‍ റെക്കോര്‍ഡ് വര്‍ധനവ്; 31,200 ഇന്ത്യന്‍ ടൂറിസ്റ്റുകളെത്തി; 121,100 പേരുമായി ചൈന ഒന്നാം സ്ഥാനത്ത്; ന്യൂസിലാന്‍ഡും യുഎസും യുകെയും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍
ഓസ്ട്രേലിയയിലേക്ക് കാണാനെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളില്‍ റെക്കോര്‍ഡ് പെരുപ്പമുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഈ വര്‍ധനവ് അനുസ്യൂതം ഇപ്പോഴും തുടരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. 2017ലെയും കഴിഞ്ഞ വര്‍ഷത്തെയും കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇവിടേക്കെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 13.3 ശതമാനം പെരുപ്പമാണ

More »

ഓസ്‌ട്രേലിയ ഷോര്‍ട്ട് ഒക്യുപേഷന്‍ ലിസ്റ്റില്‍ 36 പുതിയ ജോലികള്‍ കൂടി ഉള്‍പ്പെടുത്തി; എംഎല്‍ടിഎസ്എസ്എല്ലിലും ആര്‍ഒഎല്ലിലും പുതിയ തൊഴിലുകള്‍; എസ്ടിഎസ്എസ്എല്ലിലെ ഒക്യുപേഷനുകളില്‍ ചിലത് നീക്കം ചെയ്തു; ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വന്‍ പൊളിച്ചെഴുത്ത്
ഓസ്‌ട്രേലിയ ഷോര്‍ട്ട് ഒക്യുപേഷന്‍ ലിസ്റ്റില്‍ 36 പുതിയ ജോലികള്‍ കൂടി ഉള്‍പ്പെടുത്തി. രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് എസ്ഒഎല്ലിലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പെര്‍മനന്റ് മൈഗ്രേഷനും ടെംപററി മൈഗ്രേഷനും ഇതിന്റെ ഭാഗമായി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ നീക്കത്തെ തുടര്‍ന്നാണ് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്

More »

ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ റോഡ് നിയമം ആളെക്കൊല്ലുന്നത്; എന്‍എസ്ഡബ്ല്യൂവിലെ പോലീസ് ഓഫീസര്‍ ട്രക്കിടിച്ച് മരിക്കാതിരുന്നത് തലനാരിഴയ്ക്ക്; ഗോ സ്ലോ നിയമത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തം
ഓസ്‌ട്രേലിയയില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ റോഡ് നിയമത്തില്‍ കാര്യമായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി. ഒരു പോലീസ് ഓഫീസര്‍് ട്രക്കിടിച്ച് ഗുരുതരമായി പരുക്കേല്‍ക്കുന്നതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സാഹചര്യത്തിലാണ് പുതിയ റോഡ് നിയമത്തിന്റെ പാളിച്ചകള്‍ ഒരിക്കല്‍ കൂടി വെളിപ്പെട്ടിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവില്‍ നടപ്പിലാക്കിയിരിക്കുന്ന പുതിയ ഗോ സ്ലോ

More »

ഓസ്‌ട്രേലിയയിലേക്ക് വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി രണ്ട് പുതിയ വിസ എഗ്രിമെന്റുകള്‍; ഏയ്ജ്ഡ് കെയര്‍ ഫെസിലിറ്റികള്‍ക്കും റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ക്കും ഫോറിന്‍ വര്‍ക്കേര്‍സിനെ കൊണ്ടു വരാനാവും; കുടിയേറ്റക്കാര്‍ക്ക് ഗുണകരം
വിദേശ ജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി ഓസ്‌ട്രേലിയ രണ്ട് പുതിയ റൂട്ടുകള്‍ ആരംഭിച്ചു.ഇത് രാജ്യത്തെ മള്‍ട്ടികള്‍ച്ചറല്‍ കമ്മ്യൂണിറ്റികളെ പിന്തുണക്കുന്ന പുതിയ ലേബര്‍ എഗ്രിമെന്റുകളായിരിക്കുമിതെന്നാണ് റിപ്പോര്‍ട്ട്.റീലീജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ ഓസ്‌ട്രേലിയ, ഏയ്ജ്ഡ് കെയര്‍ സെക്ടര്‍ ഇന്‍ ഓസ്‌ട്രേലിയ എന്നിങ്ങനെയുള്ള രണ്ട് വിസ എഗ്രിമെന്റുകളാണ്

More »

ഓസ്‌ട്രേലിയയിലെ റീജിയണല്‍ വിസ പ്രോഗ്രാം ദീര്‍ഘിപ്പിച്ചു; നാല് വര്‍ഷം വരെ വിദേശതൊഴിലാളികളെ നിയമിക്കാം ; റീജിയണല്‍ ഓസ്‌ട്രേലിയയിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനുള്ള നീക്കം; അഗ്രികള്‍ച്ചര്‍ വിസയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍
കാര്‍ഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ റീജിയണല്‍  വിസ പ്രോഗ്രാം ദീര്‍ഘിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. എന്നാല്‍ തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ യഥാര്‍ത്ഥത്തില്‍ അഗ്രികള്‍ച്ചറല്‍ വിസയാണ് ആവശ്യമെന്ന് അറിയിച്ച് പുതിയ നീക്കത്തില്‍ കര്‍ഷകര്‍ അസംതൃപ്തി രേഖപ്പെടുത്തി.റീജിയണല്‍ ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍ വിസകള്‍

More »

സിഡ്‌നിയിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകള്‍ സമയം തെറ്റി; കാരണം മ്യൂസിയം സ്‌റ്റേഷനില്‍ ഒരു ട്രെയിനുണ്ടായ ബ്രേക്കിംഗ് തകരാറ്; ആയിരക്കണക്കിന് യാത്രക്കാര്‍ മണിക്കൂറോളം കാത്ത് നിന്നു; നിരവധി ലൈനുകളില്‍ യാത്രാ തടസങ്ങളുണ്ടായി
മെക്കാനിക്കല്‍ പ്രശ്‌നം മൂലം സിഡ്‌നിയിലെ ട്രെയിന്‍ നെറ്റ് വര്‍ക്കുകളില്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം വന്‍ സമയം വൈകലുകളുണ്ടായി. തിരക്കേറിയ സമയത്തുണ്ടായ സമയം വൈകല്‍ ആയിരക്കണക്കിന് യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് വൈകുന്നേരം ആറ് മുതല്‍ യാത്രക്കാര്‍ക്ക് വീടുകളിലെത്താന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പേകിയിരുന്നു.

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ 2012 മുതല്‍ തുടര്‍ച്ചയായി കഴിയുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് വന്‍ ഇളവുകള്‍; സബ് ക്ലാസ് 489 വിസക്കുള്ള നോമിനേഷന്‍ അടക്കമുള്ള വിട്ട് വീഴ്ചകള്‍; ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും ഇവിടെ ജോലി ചെയ്തവര്‍ക്ക് സ്‌റ്റേറ്റ് നോമിനേഷന്‍
2012 മുതല്‍ സ്റ്റേറ്റില്‍ തുടര്‍ച്ചയായി താമസിക്കുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് ഇളവുകള്‍ വാഗ്ദാനം ചെയ്ത് സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി.നിബന്ധനകള്‍ പാലിച്ചിരിക്കുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്കായി സബ്ക്ലാസ് 489 വിസക്കുള്ള നോമിനേഷന്‍ പോലുളള ഇളവുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈ മാറ്റങ്ങള്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 28 മുതലാണ് നടപ്പിലായിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍

More »

ഗവര്‍ണര്‍ ജനറല്‍ ആകുമ്പോള്‍ സാമന്ത മോസ്റ്റിന് വന്‍ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍

നിയുക്ത ഗവര്‍ണര്‍ ജനറല്‍ സാമന്ത മോസ്റ്റിന് രണ്ടുലക്ഷത്തിന് പതിനാലായിരം ഡോളറിന്റെ ശമ്പള വര്‍ദ്ധന നല്‍കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനിച്ചുു. ഇതോടെ പുതിയ ഗവര്‍ണര്‍ ജനറലിന്റെ ശമ്പളം നാലു ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം ഡോളറില്‍ നിന്ന് ഏഴു ലക്ഷത്തി തൊണ്ണൂറായിരം ഡോളറായി

പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു ; നിയമ നിര്‍മ്മാണം വേണമെന്ന് ആവശ്യം

പാര്‍പ്പിടം മനുഷ്യാവകാശമാക്കാനുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, സ്വതന്ത്ര എംപിമാരായ ഡേവിഡ് പോക്കോക്കും കൈയ്‌ലിയ ടിക്കും ആണ് നാഷണല്‍ ഹൗസിങ് ആന്റ് ഹോംലെസ്‌നസ് ബില്‍ കൊണ്ടുവന്നത്. താങ്ങാവുന്ന വിലയ്ക്ക് വീടുകള്‍ ലഭ്യമാക്കുക, ഭവന രഹിതരെ സഹായിക്കുക

ഫണ്ടില്ല, വിക്ടോറിയന്‍ സര്‍ക്കാരിന്റെ മെട്രോ ടണല്‍ പദ്ധതി വൈകും

വിക്ടോറിയന്‍ സര്‍ക്കാരിന്റെ മുന്‍നിര പദ്ധതികളില്‍ ഒന്നായ മെട്രോ ടണല്‍ പദ്ധതി വൈകുമെന്ന് സ്ഥിരീകരണം. അധിക നികുതിദായക ഫണ്ട് ആവശ്യമാണെന്നാണ് ഇതില്‍ വിശദീകരണം. വിക്ടോറിയന്‍ ഓഡിറ്റര്‍ ജനറല്‍ ഓഫീസിന്റെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, പ്രോജക്റ്റ്

ഇന്‍സ്റ്റയിലെ കാറ്റഗറിയില്‍ മോശമായി ചിത്രീകരിച്ച് വിദ്യാര്‍ത്ഥിനിയെ നാണം കെടുത്തി ; കൗമാരക്കാന്‍ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാമില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മോശം വിഭാഗത്തില്‍, അഥവാ ഇന്‍സ്റ്റഗ്രാം കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയതിന് കൗമാരക്കാരന്‍ അറസ്റ്റില്‍. ക്വീന്‍സ്ലാന്‍ഡിലാണ് സംഭവം. 17 കാരനാണ് പിടിയിലായത്.വിദ്യാര്‍ത്ഥികളെ മോശമായി ചിത്രീകരിക്കുന്ന അപകീര്‍ത്തിപരമായിട്ടാണ്

ഓസ്‌ട്രേലിയയില്‍ വീട് വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് ഉയര്‍ന്നതായി കണക്കുകള്‍

ഓസ്‌ട്രേലിയയില്‍ വീട് വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്നവരുടെ നിരക്ക് ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മോര്‍ട്ട്‌ഗേജ് നല്‍കുന്നതില്‍ വീഴ്ച വന്നിട്ടുള്ളവരുടെ എണ്ണം 2021 ന് ശേഷം ഏറ്റവും ഉയര്‍ന്നതെന്ന് കോറിലോജിക് ചൂണ്ടിക്കാണിക്കുന്നു.1.6 ശതമാനം ലോണുകള്‍

ഓസ്‌ട്രേലിയയില്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ക്ക് ശമനം പ്രതീക്ഷിക്കേണ്ട; ആഗസ്റ്റില്‍ 40 ശതമാനം വരെ നിരക്ക് വര്‍ദ്ധനയ്ക്ക് സാധ്യത; നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തി ആര്‍ബിഎ

ആഗസ്റ്റില്‍ 40 ശതമാനം വരെ ഉയര്‍ന്ന നിരക്ക് വര്‍ദ്ധനവുകള്‍ക്ക് സാധ്യത പ്രഖ്യാപിച്ച് പ്രമുഖ ഇക്കണോമിസ്റ്റുകള്‍. അടുത്ത കാലത്തൊന്നും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ താഴാനുള്ള സാധ്യതയില്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. സമ്പദ് വ്യവസ്ഥ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക്