Australia

ഓസ്‌ട്രേലിയയില്‍ അക്കൗണ്ടന്‍സി,എന്‍ജിനീയറിംഗ്,നഴ്‌സിംഗ്,എഡ്യുക്കേഷന്‍ ആന്‍ഡ് ടീച്ചിംഗ്,ഓട്ടോമോട്ടീവ്,ബില്‍ഡിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ എന്നീ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് എളുപ്പത്തില്‍ പെര്‍മനന്റ് റെസിഡന്‍സി ലഭിക്കും; ഇത്തരക്കാര്‍ക്ക് തൊഴിലവസരങ്ങളുമേറെ
നിങ്ങള്‍ ഓസ്‌ട്രേലിയയിലെ പെര്‍മനന്റ് റെസിഡന്‍സി നേടാന്‍ ആഗ്രഹിക്കുന്നവരാണോ...എന്നാല്‍ ചില പ്രത്യേക കോഴ്‌സുകള്‍ ചെയ്താല്‍ ഇതിനുള്ള സാധ്യത വര്‍ധിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇത്തരം കോഴ്‌സുകള്‍ താഴെപ്പറയുന്നവയാണ്. അക്കൗണ്ടന്‍സി ഏറ്റവും കൂടുതല്‍ ഡിമാന്റേറുന്ന ഓസ്‌ട്രേലിയയിലെ ഒരു തൊഴിലായി അക്കൗണ്ടന്റ് ജോലി മാറുകയാണ്. അതിനാല്‍ അക്കൗണ്ടന്‍സി കോഴ്‌സ് ചെയ്താല്‍ ഇവിടെ പിആര്‍ ലഭിക്കുന്നതിനുള്ള സാധ്യതയുമേറെയാണ്.  ഈ തൊഴിലിലൂടെ ടാക്‌സേഷന്‍, സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ മേഖലകളില്‍ തിളക്കമാര്‍ന്ന തൊഴില്‍ ലഭിക്കും.  ഈ വിഷയത്തില്‍ മാസ്റ്റേര്‍സ് ഡിഗ്രിയുള്ളവര്‍ക്ക് ഈ വര്‍ഷം കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ട്. എന്‍ജിനീയറിംഗ് ഓസ്‌ട്രേലിയയില്‍ എന്‍ജിനീയറിംഗ് ജോലിക്ക് എപ്പോഴും ഡിമാന്റേറെയാണ്. ഇതിനായി നിരവധി

More »

സൗത്ത് ഓസ്‌ട്രേലിയ അതിന്റെ സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അപ്ലിക്കേഷന്‍ സിസ്റ്റം താല്‍ക്കാലികമായി നിര്‍ത്തുന്നു; ജൂണ്‍ 24ന് അപേക്ഷ സ്വീകരിക്കല്‍ അവസാനിപ്പിക്കും; ജൂലൈ ആദ്യം റീ ഓപ്പണ്‍ ചെയ്യും
സൗത്ത് ഓസ്‌ട്രേലിയ അതിന്റെ സ്‌റ്റേറ്റ് സ്‌പോണ്‍സര്‍ഷിപ്പ് അപ്ലിക്കേഷന്‍ സിസ്റ്റം ജൂണ്‍ 24ന് രാവിലെ ഒമ്പത് മണി മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നു. ഇത് പ്രകാരം സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കല്‍ താല്‍ക്കാലികമായി അന്ന് മുതല്‍ നിര്‍ത്തി വയ്ക്കുന്നതായിരിക്കും. 2019-20ലേക്കുള്ള പുതിയ ഫിനാന്‍ഷ്യല്‍ പ്രോഗ്രാമിനുള്ള അപ്‌ഡേറ്റ്

More »

വിക്ടോറിയ സ്‌റ്റേറ്റ് സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകള്‍ക്കായി പുതിയ ഓണ്‍ലൈന്‍ സിസ്റ്റം ലോഞ്ച് ചെയ്യുന്നു; അപേക്ഷ ട്രാക്ക് ചെയ്യാനും വിവിധ ഡിവൈസുകളിലുപയോഗിക്കാനും സഹായിക്കുന്ന സിസ്റ്റം; ജൂലൈ 10നും 15നും ഇടയില്‍ അപേക്ഷകള്‍ ഫയല്‍ ചെയ്യാനാവില്ല
വിക്ടോറിയ സ്‌റ്റേറ്റ് അതിന്റെ സബ്ക്ലാസ് 190, സബ്ക്ലാസ് 489 വിസകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പ്രഖ്യാപിച്ചു. വിക്ടോറിയയുടെ സ്‌കില്‍ഡ് ആന്‍ഡ് ബിസിനസ് മൈഗ്രേഷന്‍ പ്രോഗ്രാമിനായി ഒരു പുതിയ ഓണ്‍ലൈന്‍ സിസ്റ്റം ലോഞ്ച് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.പുതിയ ഓണ്‍ലൈന്‍ സിസ്റ്റത്തിലൂടെ അപേക്ഷകര്‍ക്ക് തങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ പ്രകൃതി മനോഹരവും ആഢംബര പൂര്‍ണവുമായ ടൂറിസം കേന്ദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യം പെരുകുന്നു; പരിസ്ഥിതിക്ക് വന്‍ ദോഷമുണ്ടാക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ നീക്കം തിരുതകൃതി; തിരകളിലേറി എത്തുന്ന മാലിന്യം നിയന്ത്രണാതീതം
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ പ്രകൃതി മനോഹരവും ആഢംബര പൂര്‍ണവുമായ  ടൂറിസം കേന്ദ്രം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടി വൃത്തികേടാകുന്നുവെന്ന് റിപ്പോര്‍ട്ട്.ഈ അടുത്ത കാലം വരെ അധികം മനുഷ്യസ്പര്‍മേറ്റിട്ടില്ലാത്ത ഈസ്റ്റ് ആണ്‍ഹെം ലാന്‍ഡിന്റെ അറ്റത്ത് നിലകൊള്ളുന്ന തീരത്തിനാണ് ഈ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. കടലില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവിടുത്തെ

More »

ഓസ്‌ട്രേലിയയില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സുമായി പോയാല്‍ പൗരത്വം റദ്ദാക്കപ്പെടുമെന്നറിയുക; വ്യാജ ലൈസന്‍സിന്റെ പേരില്‍ അഫ്ഗാനിയുടെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കി; അലി ഓസ്‌ട്രേലിയന്‍ ലൈസന്‍സ് നേടിയത് അഫ്ഗാനിലെ വ്യാജ ലൈസന്‍സുപയോഗിച്ച്
നിങ്ങള്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഒരു കുടിയേറ്റക്കാരനാണോ...? എന്നാല്‍ നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ് വ്യാജമാണെങ്കില്‍ അക്കാരണത്താല്‍ നിങ്ങളുടെ ഓസ്‌ട്രേലിയന്‍ പൗരത്വം തന്നെ നഷ്ടപ്പെടുമെന്ന് പ്രത്യേകം ഓര്‍ക്കുക. അഫ്ഗാനിസ്ഥാന്‍കാരനും ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളയാളുമായ അലി ഹൈദരി എന്ന 26കാരന് ഈ അവസ്ഥയുണ്ടായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 2010 ഫെബ്രുവരിയിലായിരുന്നു അലി

More »

ഓസ്‌ട്രേലിയയിലെ സബ്ക്ലാസ് 485 വിസക്ക് അപേക്ഷിക്കുന്നവര്‍ അപേക്ഷ തള്ളാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; നേരിയ പിഴവ് അപേക്ഷയില്‍ വന്നാല്‍ പോലും നിരസിക്കപ്പെടും; അവസാന തീയതി തെറ്റിയാലും തെറ്റായ സ്ട്രീം തെരഞ്ഞെടുത്താലും വിസ ലഭിക്കില്ല
ഓസ്‌ട്രേലിയയില്‍  ജീവിക്കാനും ജോലി ചെയ്യാനും ഇന്റര്‍നാഷണല്‍ ഗ്രാജ്വേറ്റുകള്‍ക്ക് അവസരമേകുന്ന വിസയാണ് സബ്ക്ലാസ് 485 വിസ. എന്നാല്‍ ഇതിന് അപേക്ഷിക്കുമ്പോള്‍  പിഴവുകളുണ്ടാകാതിരിക്കാനും അത് വഴി അപേക്ഷ നിരസിക്കപ്പെടാനും സാധ്യതയേറിയതിനാല്‍ അക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശം പുറത്ത് വന്നു. 18 മാസം മുതല്‍ നാല് വര്‍ഷം വരെ കാലാവധി യുള്ള വിസയാണിത്. മൂല്യമേറിയ

More »

ഓസ്‌ട്രേലിയയില്‍ ഈ നവംബറില്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ പോയിന്റ് സിസ്റ്റത്തിനായി കാത്തിരിക്കുന്ന സിംഗിള്‍സ് പെരുകുന്നു; പിആറിന് അപേക്ഷിക്കുന്ന സിംഗിള്‍സിന് പുതിയ സിസ്റ്റമനുസരിച്ച് അധികമായി പത്ത് പോയിന്റുകള്‍ ലഭിക്കും
ഓസ്‌ട്രേലിയയില്‍ ഈ വരുന്ന നവംബര്‍ മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന പുതിയ പോയിന്റ് സിസ്റ്റത്തിനായി സിംഗിള്‍ കാറ്റഗറിയില്‍ പെട്ട നിരവധി പേര്‍ കാത്തിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.പുതിയ പോയിന്റ് സിസ്റ്റം നിലവില്‍ വരുന്നതോടെ ഓസ്‌ട്രേലിയന്‍ പിആറിനായുള്ള സിംഗിള്‍ അപേക്ഷകര്‍ക്ക് അധികമായി പോയിന്റുകള്‍ ലഭിക്കുന്നതാണ്.ഇത്തരത്തില്‍ കാത്തിരിക്കുന്നവരുടെ

More »

എന്‍എസ്ഡബ്ല്യൂവിലെ ഓര്‍ന സബ് ക്ലാസ് 489 വിസ റീ ഓപ്പണ്‍ ചെയ്തു;ഇതിനായി പുതിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം ആരംഭിച്ചു; ജൂണ്‍ ഒന്നിനും 14നും ഇടയില്‍ ഇഒഐ സമര്‍പ്പിക്കാം; നിശ്ചിത യോഗ്യതകള്‍ നിര്‍ബന്ധം
എന്‍എസ്ഡബ്ല്യൂവിലെ ഓര്‍ന സബ് ക്ലാസ് 489 വിസ റീ ഓപ്പണ്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ട്.ഇതിനായി ഓര്‍ന പുതിയൊരു എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് സിസ്റ്റം ആരംഭിച്ചിട്ടുണ്ട്. പുതിയ ഇഒഐ സിസ്റ്റത്തിലൂടെ ദി ഓര്‍ന റീജിയണല്‍ ഡെവലപ്‌മെന്റ് അഥോറിറ്റിക്ക് സ്‌റ്റേറ്റ് നോമിനേഷനായി ഏറ്റവും മികച്ച ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ സാധിക്കും.   നിലവില്‍ ഓര്‍നയില്‍ താമസിക്കുകയും ജോലി

More »

ഓസ്‌ട്രേലിയയിലെ വ്യാജ വിസ സ്‌പോണ്‍സര്‍ഷിപ്പിനായി ഒരു ലക്ഷം ഡോളര്‍ വരെ നല്‍കുന്നവര്‍ പെരുകുന്നു; വന്‍ വിസ തട്ടിപ്പുകളെ കുറിച്ച് അന്വേഷിച്ച് എബിഎഫ്; വ്യാജന്മാരെ കുടുക്കാന്‍ തുടര്‍ച്ചയായി റെയ്ഡുകള്‍; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ജാഗ്രതൈ
ഓസ്‌ട്രേലിയയിലെ വ്യാജ വിസ സ്‌പോണ്‍സര്‍ഷിപ്പിനായി നിരവധി പേര്‍ വന്‍ തുകകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് ദി ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് (എബിഎഫ്) രംഗത്തെത്തി. ഇത്തരക്കാര്‍ ഒരു ലക്ഷത്തിലധികം ഡോളറാണ്  ഓസ്‌ട്രേലിയയിലെ വ്യാജ കമ്പനികള്‍ക്കായി തങ്ങളുടെ വിസ അപേക്ഷകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി നല്‍കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.ഇത്തരം വിസ തട്ടിപ്പുകളെ 

More »

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ; 32 കാരന്‍ അറസ്റ്റില്‍

ക്രിമിനല്‍ ഗ്യാങ്ങുകള്‍ക്ക് ഉപയോഗിക്കാനായി രഹസ്യ മൊബൈല്‍ ആപ്പ് ഉണ്ടാക്കിയയാളെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകങ്ങളും മയക്കുമരുന്നു കടത്തും ഉള്‍പ്പെടെ കൃത്യങ്ങള്‍ക്കാണ് ഈ ആപ്പ് ഉപയോഗിച്ചിരുന്നത്. ഗോസ്റ്റ് എന്ന ആപ്പ് 32 കാരനായ സിഡ്‌നി സ്വദേശിയാണ്

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ നിയന്ത്രണങ്ങള്‍ ; രക്ഷിതാക്കള്‍ക്ക് ഇനി ആവശ്യമെങ്കില്‍ എല്ലാം അറിയാനാകും

18 വയസ്സില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടില്‍ മാതൃകമ്പനിയായ മെറ്റ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കുട്ടികളെ സംരക്ഷിക്കുന്നതും രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണിത്. ഇന്‍സ്റ്റഗ്രാമില്‍ പുതിയതായി തുടങ്ങുന്ന എല്ലാ അക്കൗണ്ടുകളിലും

നിര്‍മ്മാണ തൊഴിലാളി യൂണിയന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച സര്‍ക്കാര്‍ നടപടി ; സിഡ്‌നിയിലും മെല്‍ബണിലും മാര്‍ച്ച്

യൂണിയന്‍ പ്രവര്‍ത്തനങ്ങളിലെ സര്‍ക്കാരിന്റെ ഇടപെടലിനെതിരെ ആയിരക്കണക്കിന് തൊഴിലാളികള്‍ സിഡ്‌നിയിലും മെല്‍ബണിലും മാര്‍ച്ച് നടത്തി. നിര്‍മ്മാണ തൊഴിലാളി യൂണിയന്റെ ഭരണത്തിനായി അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണിത്. അഴിമതിയും ക്രിമിനല്‍

കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ സേവനം പൂര്‍ണ്ണമായും സൗജന്യമാക്കണം, എല്ലാവര്‍ക്കും സബ്‌സിഡി വര്‍ദ്ധിപ്പിക്കണം ; പ്രൊഡക്ടിവിറ്റി കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രാബല്യത്തിലായാല്‍ ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങളില്‍ പോകുന്ന കുട്ടികളുടെ എണ്ണം പത്തുശതമാനം

കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ് കെയര്‍ സേവനം പൂര്‍ണ്ണമായും സൗജന്യമാക്കണമെന്ന് ശുപാര്‍ശ. ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പ്രൊഡക്ടിവിറ്റി കമ്മീഷനാണ് ചൈല്‍ഡ് കെയര്‍ മേഖല പരിഷ്‌കരിക്കാന്‍ നിരവധി ശുപാര്‍ശകള്‍ മുന്നോട്ടുവച്ചത്.

പിഴ ലഭിച്ചവരുടെ എണ്ണത്തില്‍ 54 ശതമാനത്തിന്റെ വര്‍ദ്ധന ; ന്യൂ സൗത്ത് വെയില്‍സിലെ നിയമങ്ങളിങ്ങനെ

ന്യൂ സൗത്ത് വെയില്‍സില്‍ തെറ്റായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് നല്‍കാതെ പിഴയീടാക്കുന്ന രീതി നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാഹനങ്ങളില്‍പിഴ ടിക്കറ്റ് പതിക്കുന്നതിന് പകരം വാഹന ഉടമകള്‍ക്ക് ഇത് അയച്ചു നല്‍കുന്ന രീതിയാണ് പല

സാമ്പത്തിക നിക്ഷേപം നടത്താന്‍ അത്ര അനുയോജ്യമല്ലാത്ത രാജ്യമായി ഓസ്‌ട്രേലിയ മാറുന്നു, സര്‍ക്കാര്‍ നയങ്ങള്‍ പ്രശ്‌നമെന്ന് ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ ബിസിനസ് രംഗത്തെ വികസനത്തിന് സര്‍ക്കാര്‍ നയങ്ങള്‍ തടസ്സമാകുന്നുവെന്ന് ബിസിനസ് കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ കുറ്റപ്പെടുത്തി. സാമ്പത്തിക നിക്ഷേപം നടത്താന്‍ അത്ര അനുയോജ്യമല്ലാത്ത രാജ്യമായി ഓസ്‌ട്രേലിയ മാറിയെന്ന് കൗണ്‍സില്‍ മേധാവി കുറ്റപ്പെടുത്തി തൊഴില്‍