ഓസ്‌ട്രേലിയയിലെ വ്യാജ വിസ സ്‌പോണ്‍സര്‍ഷിപ്പിനായി ഒരു ലക്ഷം ഡോളര്‍ വരെ നല്‍കുന്നവര്‍ പെരുകുന്നു; വന്‍ വിസ തട്ടിപ്പുകളെ കുറിച്ച് അന്വേഷിച്ച് എബിഎഫ്; വ്യാജന്മാരെ കുടുക്കാന്‍ തുടര്‍ച്ചയായി റെയ്ഡുകള്‍; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ജാഗ്രതൈ

ഓസ്‌ട്രേലിയയിലെ വ്യാജ വിസ സ്‌പോണ്‍സര്‍ഷിപ്പിനായി ഒരു ലക്ഷം ഡോളര്‍ വരെ നല്‍കുന്നവര്‍ പെരുകുന്നു; വന്‍ വിസ തട്ടിപ്പുകളെ കുറിച്ച് അന്വേഷിച്ച് എബിഎഫ്;  വ്യാജന്മാരെ കുടുക്കാന്‍ തുടര്‍ച്ചയായി റെയ്ഡുകള്‍; ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ജാഗ്രതൈ
ഓസ്‌ട്രേലിയയിലെ വ്യാജ വിസ സ്‌പോണ്‍സര്‍ഷിപ്പിനായി നിരവധി പേര്‍ വന്‍ തുകകള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് ദി ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് (എബിഎഫ്) രംഗത്തെത്തി. ഇത്തരക്കാര്‍ ഒരു ലക്ഷത്തിലധികം ഡോളറാണ് ഓസ്‌ട്രേലിയയിലെ വ്യാജ കമ്പനികള്‍ക്കായി തങ്ങളുടെ വിസ അപേക്ഷകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി നല്‍കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.ഇത്തരം വിസ തട്ടിപ്പുകളെ കുറിച്ച് എബിഎഫ് 2017 മുതല്‍ അന്വേഷിച്ച് വരുന്നുണ്ട്.ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കുടിയേറ്റക്കാരും അതിന് ശ്രമിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ശക്തമായിട്ടുണ്ട്.

ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട ഒരാളോട് ബ്രിസ്ബാനിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ജൂണ്‍ ഏഴിന് ഹാജരാകുന്നതിനായി സമന്‍സ് അയച്ചിരുന്നു. വിസ അപേക്ഷകളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിന് ഇയാള്‍ക്ക് മേല്‍ ഏഴ് കേസുകളാണ് ചാര്‍ജ് ചെയ്തിരുന്നത്. വിവിധ വിസ അപേക്ഷകള്‍ക്കായുള്ള ഇലക്ട്രോണിക് ഡിവൈസുകളും ഡോക്യുമെന്റുകളും ഇയാളുടെ സൗത്ത് ബ്രിസ്ബാനിലെ രണ്ട് പ്രോപ്പര്‍ട്ടികളില്‍ നിന്നും കണ്ടെടുത്തിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസിലെയും എബിഎഫിലെയും ഓഫീസര്‍മാര്‍ മേയ് 15ന് ലോഗന്‍ വില്ലേജിലെയും ഡെയ്‌സി ഹില്ലിലെയും രണ്ട് വീടുകളിലും പരിശോധനകള്‍ നടത്തിയിരുന്നു. വ്യാജ വിസ സ്‌പോണ്‍സര്‍ഷിപ്പിനായി 50 വിസ അപേക്ഷകര്‍ വന്‍ തുകകള്‍ നല്‍കിയെന്നാണ് എബിഎഫ് വെളിപ്പെടുത്തുന്ന്.ഇവരില്‍ ചിലര്‍ ഒരുലക്ഷം ഡോളര്‍ വരെയുള്ള വന്‍ തുകകളാണ് നല്‍കിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends